in , ,

ലൈലാസുരൻ ആയി പെപ്പെ; കോമഡിയും റൊമാൻസുമായി ‘ഓ മേരി ലൈല’ ടീസർ…

ലൈലാസുരൻ ആയി പെപ്പെ; കോമഡിയും റൊമാൻസുമായി ‘ഓ മേരി ലൈല’ ടീസർ…

ആരാധകരുടെ സ്വന്തം പെപ്പെ എന്ന ആന്റണി വർഗീസ് നായകനാകുന്ന ചിത്രങ്ങളിൽ കിടിലൻ ആക്ഷൻ രംഗങ്ങൾ പ്രേക്ഷകർ പ്രതീക്ഷിക്കാറുണ്ട്. ഈ ആക്ഷൻ ട്രാക്ക് ഒന്ന് മാറ്റി റൊമാന്റിക് ജോണറിൽ ഒരു ചിത്രവുമായി എത്തുക ആണ് പ്രേക്ഷകരുടെ പ്രിയ താരമായ ആന്റണി വർഗീസ്. ‘ഓ മേരി ലൈല’ എന്ന ചിത്രത്തിൽ ആന്റണി വർഗീസിന്റെ മറ്റൊരു മുഖം കാണാൻ ആകും എന്ന് പ്രതീക്ഷിക്കാം. അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുക ആണ്.

ഒരു റൊമാന്റിക് കോമഡി ചിത്രം എന്ന സൂചനയാണ് ടീസർ നൽകുന്നത്. വ്യത്യസ്തമായ ഒരു ലുക്കിൽ ആണ് ആന്റണി വർഗീസിനെ ടീസറിൽ കാണാൻ കഴിയുന്നത്. ലൈലാസുരൻ എന്ന കോളേജ് വിദ്യാർത്ഥി ആയാണ് താരം ഈ ചിത്രത്തിൽ എത്തുന്നത്. കോളേജ് പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത് നന്ദന രാജൻ ആണ്. സരോജ ദേവി എന്ന കഥാപാത്രത്തെ ആണ് താരം അവതരിപ്പിക്കുന്നത്. ടീസർ:

ഡോ പോൾ വർഗീസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന അനുരാജ് ഒ ബി ആണ് നിര്‍വഹിച്ചത്. ബബ്ലു അജു ആണ് ഡി ഒ പി. എഡിറ്റിംഗ് – കിരൺ ദാസ് നിര്‍വഹിച്ചിരിക്കുന്നു. ഗോപി സുന്ദർ പശ്ചാത്തല സംഗീതവും അങ്കിത് മേനോൻ ഗാനങ്ങളും ഒരുക്കുന്നു. ശബരീഷ് വർമ്മ, വിനായക് ശശികുമാർ എന്നിവര്‍ ആണ് ഗാനങ്ങള്‍ രചിച്ചത്. കല – സജി ജോസഫ്. കഥ – അഭിഷേക് കെ എസ്, അനുരാജ് ഒ ബി.

രാജ്യാന്തര തലത്തിൽ അഭിമാനമായ ചാക്കോച്ചൻ ചിത്രം ‘അറിയിപ്പ്’ നേരിട്ട് ഒടിടി റിലീസിന്…

മെഗാസ്റ്റാറുകൾക്ക് ഒപ്പം ചുവട് വെച്ച് പ്രഭുദേവ; ‘ഗോഡ്ഫാദർ’ വീഡിയോ ഗാനം എത്തി…