‘ഗംഭീരം’, മരക്കാർ ട്രെയിലർ കണ്ട് സൂപ്പർ നായിക സാമന്തയുടെ മറുപടി..!
പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിന്റെ ട്രെയിലർ ഇന്ന് പുറത്തുവന്നിരുന്നു. മികച്ച അഭിപ്രായങ്ങൾ ആണ് ഈ മോഹൻലാൽ ചിത്രത്തിന്റെ ട്രെയിലറിന് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്.
പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ സുഹൃത്ത് സുരേഷ് കുമാറിന്റെ മകളും നടിയുമായ കീർത്തി സുരേഷ് ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കീർത്തി സുരേഷ് ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച ട്രെയിലറിന് തെന്നിന്ത്യൻ സൂപ്പർ നായികയുടെ വക ഒരു കമെന്റ് വന്നത് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായത്.
മറ്റാരുമല്ല, തെന്നിന്ത്യൻ സൂപ്പർ നായിക സാമന്ത ആണ് കമെന്റ് ചെയ്‌തത്. ഗംഭീരം എന്നാണ് ഒറ്റ വാക്കിൽ സാമന്ത കമെന്റ് രേഖപെടുത്തിയത്.
ജനതാ ഗാരേജ് എന്ന തെലുങ്ക് ചിത്രത്തിൽ മോഹൻലാലിനൊപ്പം സാമന്ത അഭിനയിച്ചിട്ടുണ്ട്. 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം 2016ലെ വലിയ വിജയ ചിത്രമായിരുന്നു.
അതേ സമയം മലയാളം കൂടാതെ തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും മരക്കാർ പുറത്തിറങ്ങുന്നുണ്ട്. 600 ലേറെ സ്ക്രീനുകളിൽ ആണ് കേരളത്തിൽ ചിത്രം റിലീസ് ചെയ്യുന്നത്. ഇത് സർവ്വകാല റെക്കോർഡ് ആണ്. ആഗോളതലത്തിലും വമ്പൻ റിലീസ് ആണ് മരക്കാറിന്.
ട്രെയിലര്‍ കാണാം: