in

വിസ്മയ കാഴ്ചയോടെ ബ്രഹ്മാണ്ഡ വരവറിയിച്ച് മരക്കാർ ട്രെയിലർ…

വിസ്മയ കാഴ്ചയോടെ ബ്രഹ്മാണ്ഡ വരവറിയിച്ച് മരക്കാർ ട്രെയിലർ…

റിലീസിന് ഇനി രണ്ട് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന മോഹൻലാൽ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രെയിലെ സൈന വീഡിയോസ് ആണ് പുറത്തിറക്കിയത്.

മുൻപ് പുറത്തുവന്ന മൂന്ന് ടീസറുകൾക്ക് പിറകെ ആണ് ഈ ട്രെയിലർ എത്തിയിരിക്കുന്നത്. ടീസറുകൾ പോലെ തന്നെ ട്രെയിലറും നൽകുന്ന സൂചന മലയാളത്തിന്റെ ഈ ബ്രഹ്മാണ്ഡ ചിത്രം വിസ്മയ കാഴ്ച ഒരുക്കും എന്ന് തന്നെയാണ്.

ട്രെയിലർ കാണാം:

ഒടിടി ഡയറക്റ്റ് റിലീസ് പോലും വേണ്ടെന്ന് വെച്ചാണ് മരക്കാർ തിയേറ്ററുകളിലേക്ക് എത്തുന്നത്. അത് കൊണ്ട് തന്നെ പ്രേക്ഷകർ ആവേശപൂർവ്വം ആണ് ചിത്രത്തിന്റെ ടീസറുകളും ഗാനങ്ങളും എല്ലാം സ്വീകരിച്ചത്.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് വർഷങ്ങൾ നീണ്ട ഗവേഷണങ്ങൾക്ക് ശേഷമായിരുന്നു. അനി ഐ വി ശശിയും പ്രിയദർശനും ആണ് തിരക്കഥ രചിച്ചത്. ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് മൂൺ ഷോട്ട് എന്റർടെയ്ൻമെന്റ്സ് കോൺഫിഡൻസ് ഗ്രൂപ്പ് എന്നീ കമ്പനികളുടെയും പങ്കാളിത്തം ഉണ്ട്.

അർജുൻ സർജ, സുനിൽ ഷെട്ടി, പ്രഭു, അശോക് സെൽവൻ തുടങ്ങി അന്യഭാഷാ താരങ്ങളുടെയും സാന്നിധ്യം ഉണ്ട്. മഞ്ജു വാര്യർ, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, നന്ദു, മുകേഷ്, മണിക്കുട്ടൻ, നെടുമുടി വേണു തുടങ്ങിയവർ ആണ് മറ്റ് അഭിനേതാക്കൾ. ഡിസംബർ 2 വ്യാഴാഴ്ച ചിത്രം തിയേറ്ററുകളിൽ എത്തും.

വെബ് സീരീസ്: നായകനായും സംവിധായകനായും ഹിന്ദിയിൽ പൃഥ്വിരാജിന്റെ മാസ് എന്ററി…

‘ഗംഭീരം’, മരക്കാർ ട്രെയിലർ കണ്ട് സൂപ്പർ നായിക സാമന്തയുടെ മറുപടി..!