മമ്മൂട്ടി നായകനായ സ്ട്രീറ്റ് ലൈറ്റ്സിന്‍റെ ടീസർ ഇന്ന് വൈകുന്നേരം 5 മണിക്ക് പുറത്തിറങ്ങും
അജയ് വാസുദേവ് ഒരുക്കിയ മാസ്റ്റർപീസിന് ശേഷം ഇനി തീയേറ്ററുകളിൽ എത്തുന്ന മമ്മൂട്ടി ചിത്രം ആണ് സ്ട്രീറ്റ് ലൈറ്റ്സ്. മമ്മൂട്ടി പോലീസ് വേഷത്തിൽ എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാംദത്ത് സൈനുദ്ധീൻ ആണ്. പ്ലേയ് ഹൗസ് മോഷൻ പിക്ചേഴ്‌സ് നിർമിക്കുന്ന ഈ ചിത്രം ഒരു ഡാർക്ക് ത്രില്ലർ ആണ്. ആരാധകർ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ ടീസർ ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് പുറത്തിറങ്ങും.