in

സ്ട്രീറ്റ് ലൈറ്റ്സ് തമിഴിലും ചിത്രീകരിക്കാനുണ്ടായ കാരണം ഇതാണ്; മെഗാസ്റ്റാർ മമ്മൂട്ടി പറയുന്നു

സ്ട്രീറ്റ് ലൈറ്റ്സ് തമിഴിലും ചിത്രീകരിക്കാനുണ്ടായ കാരണം ഇതാണ്; മെഗാസ്റ്റാർ മമ്മൂട്ടി പറയുന്നു

മലയാള സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന സ്ട്രീറ്റ് ലൈറ്റ്സ്. ഛായാഗ്രാഹകൻ ശാം ദത്തിന്‍റെ ആദ്യ സംവിധാന സംരംഭം എന്ന നിലയിലും ശ്രദ്ധേയമായ ഈ സിനിമ മലയാളത്തിൽ മാത്രം ഒതുങ്ങുന്ന ഒരു ചിത്രമല്ല. തമിഴിലും സ്ട്രീറ്റ് ലൈറ്റ്സ് ചിത്രീകരിച്ചിരുന്നു. എന്ത് കൊണ്ട് ഈ ചിത്രം തമിഴിലും ചിത്രീകരിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരം ചിത്രത്തിന്റെ നിർമാതാവ് കൂടി ആയ മമ്മൂട്ടി തന്നെ വെളിപ്പെടുത്തി.

സ്ട്രീറ്റ് ലൈറ്റ്സ് മലയാളത്തിൽ എന്ന പോലെ തമിഴിലും ചിത്രീകരിക്കാൻ നിർദ്ദേശം കൊടുത്ത് മറ്റാരുമല്ല. മെഗാസ്റ്റാർ മമ്മൂട്ടിയുടെ തന്നെ നിർദ്ദേശം ആയിരുന്നു അത്. ഇതിനെ കുറിച്ച് മമ്മൂട്ടി സ്ട്രീറ്റ് ലൈറ്റ്സ് ഓഡിയോ ലോഞ്ച് ചടങ്ങിൽ പറഞ്ഞത് ഇങ്ങനെ:

“തമിഴ് നാട്ടിൽ നിന്ന് കേരളത്തിൽ എത്തിയ ചില കഥാപാത്രങ്ങൾ ഈ ചിത്രത്തിലുണ്ട്. അവർ ഈ സിനിമയിൽ തമിഴ് ആണ് സംസാരിക്കുന്നത്. പിന്നെ എന്റെ കഥാപാത്രത്തിന്റെ ഒരു പൂർവ്വ കഥ പറയുന്നതും തമിഴ് നാട്ടിൽ ആണ്. അപ്പോൾ ആ ഭാഗങ്ങളിൽ ഒക്കെയും ഈ സിനിമയിൽ തമിഴ് ആണ് പറയുന്നത്. ഇതിനാൽ ആണ് മറ്റു ഭാഗങ്ങൾ കൂടി തമിഴിൽ എടുത്തു ഇതൊരു തമിഴ് ചിത്രം കൂടി ആക്കിയത്. ഒരു ചാൻസ് ഒത്തുവന്നപ്പോൾ അങ്ങനെ എടുത്തു എന്നെ ഉള്ളൂ.”

കസബ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി വീണ്ടും പോലീസ് ആയി എത്തുന്ന ഈ ചിത്രം വളരെ പ്രതീക്ഷയോടെ ആണ് സിനിമാ സ്നേഹികൾ കാത്തിരിക്കുന്നത്. നാളെ കേരളത്തിൽ 150 ലേറെ തീയേറ്ററുകളിൽ ഈ ചിത്രം പ്രദർശനത്തിന് എത്തും എന്നാണ് വിവരം.

 

‘കുഞ്ഞനുജാ അപ്പൂ, നീ പിറന്നത് തന്നെ സൂപ്പർസ്റ്റാർ ആകാൻ’: ദുൽഖർ സൽമാൻ

പ്രണവ് മോഹൻലാലിന്‍റെ ആദിയ്ക്ക് 300 തീയേറ്ററുകളിൽ ദിവസേനെ 1500 പ്രദർശനങ്ങൾ