രജനികാന്തിന്റെ ജയിലറിൽ കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാർ ജോയിൻ ചെയ്തു; സ്റ്റിൽ പുറത്ത്…

സൂപ്പർസ്റ്റാർ രജനികാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ജയിലറിന്റെ ഷൂട്ടിംഗ് പുരോഗമിക്കുക ആണ്. വിജയ് നായകനായ ബീസ്റ്റിന് ശേഷം നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ചിത്രം സൺ പിക്ചേഴ്‌സ് ആണ് നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുക ആണ് നിർമ്മാതാക്കൾ. കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാർ ചിത്രത്തിന്റെ സെറ്റിൽ ജോയിൻ ചെയ്ത വിവരമാണ് നിർമ്മാതാക്കൾ പങ്കുവെച്ചിരിക്കുന്നത്. ട്വീറ്റിലൂടെ ശിവ രാജ്കുമാറിന്റെ ഒരു സ്റ്റില്ലും നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് പുറത്തുവിട്ടിട്ടുണ്ട്.
ശിവ രാജ്കുമാറിന്റെ ആദ്യ തമിഴ് ചിത്രം കൂടി ആണ് ജയിലർ. രണ്ട് സൂപ്പർതാരങ്ങൾ ഒന്നിക്കുന്നതിന്റെ ആവേശത്തിൽ ആണ് ഇരുവരുടെയും ആരാധകർ. അതുകൊണ്ട് തന്നെ സൺ പിക്ചേഴ്സിന്റെ ട്വീറ്റ് ഇതിനോടകം തന്നെ വൈറൽ ആയിരിക്കുക ആണ്. നാല് – അഞ്ച് ദിവസങ്ങൾ കൊണ്ട് ശിവ അദ്ദേഹത്തിന്റെ ഭാഗം പൂർത്തിയാക്കും എന്നാണ് വിവരം. രമ്യ കൃഷ്ണൻ, വസന്ത് രവി, യോഗി ബാബു, വിനായകൻ എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. സ്റ്റണ്ട് സിൽവ ആണ് ജയിലറിന്റെ ആക്ഷൻ കൊറിയോഗ്രാഫർ. ചിത്രം 2023 ഏപ്രിലിൽ തിയേറ്ററുകളിൽ എത്തിക്കാൻ ആണ് നിർമ്മാതാക്കൾ ശ്രമിക്കുന്നത്. ശിവ രാജ്കുമാറിന്റെ സ്റ്റിൽ:
Dr.Shiva Rajkumar from the sets of #Jailer 🔥@rajinikanth @NimmaShivanna @Nelsondilpkumar @anirudhofficial pic.twitter.com/fLb9KRBRF0
— Sun Pictures (@sunpictures) November 17, 2022