in , ,

പല ജോണറുകൾ, നിരവധി ചിത്രങ്ങൾ; ഇന്നത്തെ തിയേറ്റർ റിലീസുകൾ…

പല ജോണറുകൾ, നിരവധി ചിത്രങ്ങൾ; ഇന്നത്തെ തിയേറ്റർ റിലീസുകൾ…

ഇന്ന് അഞ്ച് ചിത്രങ്ങൾ ആണ് തിയേറ്ററുകളിൽ പ്രേക്ഷകരെ തേടി എത്തുന്നത്. മൂന്ന് മലയാള ചിത്രങ്ങളും രണ്ട് അന്യഭാഷാ ചിത്രങ്ങളും ആണ് റിലീസ് ആവുന്നത്. 1744 വൈറ്റ് ആൾട്ടോ, അദൃശ്യം, വിവാഹ ആവാഹനം എന്നിവ ആണ് ഇന്ന് തിയേറ്ററുകളിൽ എത്തുന്ന മലയാള ചിത്രങ്ങൾ. ബോളിവുഡ് ചിത്രമായ ദൃശ്യം 2, ഇംഗ്ളീഷ് ചിത്രം സ്‌മൈൽ എന്നിവ ആണ് ഇന്നത്തെ അന്യഭാഷാ റിലീസ് ചിത്രങ്ങൾ. ഇന്ന് റിലീസ് ആവുന്ന രണ്ട് ചിത്രങ്ങളിൽ ഷറഫുദ്ദീൻ പ്രധാന കഥാപാത്രം ആകുന്നു എന്ന പ്രത്യേകത ഉണ്ട്. 1744 വൈറ്റ് ആൾട്ടോയും അദൃശ്യവും ആണ് ഈ ചിത്രങ്ങൾ.

തിങ്കളാഴ്ച നിശ്ചയം എന്ന പ്രേക്ഷകപ്രീതി നേടിയ ചിത്രം ഒരുക്കിയ സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് 1744 വൈറ്റ് ആൾട്ടോ. കോമഡി ക്രൈം ഡ്രാമ ആയി ഒരുക്കുന്ന ചിത്രത്തിൽ ഷറഫുദ്ധീനെ കൂടാതെ രാജേഷ് മാധവൻ, വിൻസി അലോഷ്യസ്, നവാസ് വള്ളിക്കുന്ന്, അരുൺ കുരിയൻ, സ്മിനു സിജോ, ആര്യ സലിം, ആനന്ദ് മന്മഥൻ, സജിൻ ചെറുകയിൽ, ആർജെ നിൽജ, രഞ്ജി കാങ്കോൽ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അദൃശ്യം. ഷറഫുദ്ദീനെ കൂടാതെ ജോജു ജോര്‍ജ്, നരേയ്ന്‍ എന്നിവര്‍ ആണ് ഈ ചിത്രത്തിന്‍റെ നായക നിരയില്‍ ഉള്ള താരങ്ങള്‍. ആനന്ദി, പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈനുദീൻ, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് എന്നിവരാണ് മറ്റ് താരങ്ങള്‍.

 സാമൂഹിക ആക്ഷേപഹാസ്യ ചിത്രം ആയ വിവാഹ ആവാഹനം ആണ് മറ്റൊരു റിലീസ് ചിത്രം. നിരഞ്ജ് മണിയൻപിള്ള രാജു നായകനാകുന്ന ചിത്രം സാജന്‍ ആലുംമൂട്ടില്‍ ആണ് സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസ്‌ ശ്രദ്ധേയമായ ഒരു വേഷത്തില്‍ എത്തുന്നു. പ്രശാന്ത് അലക്സാണ്ടർ, സുധി കോപ്പ, സാബുമോൻ, സന്തോഷ് കീഴാറ്റൂർ, രാജീവ് പിള്ള, ബാലാജി ശർമ, ഷിൻസ് ഷാൻ, ഫ്രാങ്കോ, സ്മൃതി, നന്ദിനി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ബോളിവുഡ് ചിത്രം ദൃശ്യം 2വും തിയേറ്ററുകളില്‍ എത്തുക ആണ്. മോഹന്‍ലാല്‍ ചിത്രത്തിന്‍റെ റീമേക്ക് ആയ ചിത്രത്തില്‍ അജയ് ദേവ്ഗണ്‍ ആണ്. നായികയായി ശ്രിയ ശരണും അഭിനയിച്ചിരിക്കുന്ന ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായി തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

2020-ൽ പുറത്തിറങ്ങിയ ലോറ ഹാസ്‌നട്ട് സ്ലീപ്റ്റ് എന്ന ഹ്രസ്വചിത്രത്തെ അടിസ്ഥാനമാക്കി പാർക്കർ ഫിൻ തന്റെ ആദ്യ ഫീച്ചർ സംവിധാനത്തിൽ എഴുതി സംവിധാനം ചെയ്ത 2022 ലെ അമേരിക്കൻ സൈക്കോളജിക്കൽ ഹൊറർ ചിത്രമാണ് സ്മൈൽ. ഒരു രോഗിയുടെ വിചിത്രമായ ആത്മഹത്യയ്ക്ക് സാക്ഷ്യം വഹിച്ച ശേഷം, വർദ്ധിച്ചുവരുന്ന അസ്വസ്ഥജനകവും ഭയപ്പെടുത്തുന്നതുമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന ഒരു തെറാപ്പിസ്റ്റായി സോസി ബേക്കൺ അഭിനയിക്കുന്നു, അവൾ അനുഭവിക്കുന്നത് അമാനുഷികമാണെന്ന് വിശ്വസിക്കാൻ അവളെ പ്രേരിപ്പിക്കുന്നു.

ജയിലറിൽ രജനികാന്തിനൊപ്പം സൂപ്പർതാരം ശിവ രാജ്കുമാറും ചേർന്നു; സ്റ്റിൽ പുറത്ത്…

“അഭിനയിച്ചു കഴിഞ്ഞാൽ സിനിമ പ്രേക്ഷകരുടെ തീരുമാനം ആണെന്ന് അന്ന് ലാലേട്ടൻ പറഞ്ഞു”: അനന്യ