“ബ്രേക്ക് ഡൗൺ ആയവർക്ക് ലിഫ്റ്റ് കൊടുത്ത കഥ”; ‘നല്ല സമയം’ ട്രെയിലർ…

ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയ’ത്തിന്റെ ട്രെയിലർ റിലീസ് ആയിരിക്കുക ആണ്. ബാംഗ്ലൂർ നിന്ന് ട്രിപ്പിന് വരുന്ന നാല് പെൺകുട്ടികള്‍, അവരുടെ വണ്ടി ബ്രേക്ക് ഡൗണാകുകയും കാറില്‍ വരുന്ന രണ്ട് പേര്‍ അവര്‍ക്ക് ലിഫ്റ്റ് കൊടുക്കുന്നു. ഇത്തരത്തിൽ ആണ് ട്രെയിലറിൽ ഈ ചിത്രത്തിന്റെ കഥ അവതരിപ്പിക്കുന്നത്. ലിഫ്റ്റ് നൽകിയ ശേഷം എല്ലാവരും കമ്പനിയാവുകയും ഹൗസ് പാർട്ടി നടത്തുകയും ചെയ്യുന്നതും മറ്റുമാണ് കഥ എന്നാണ് ട്രെയിലറിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. തികച്ചും മുതിർന്നവർക്ക് മാത്രമുള്ള സിനിമ ആണെന്ന് ട്രെയിലറിൽ സൂചിപ്പിക്കുന്നുണ്ട്. സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത് എന്ന് സംവിധായകൻ ഒമർ ലുലു വെളിപ്പെടുത്തിയിരുന്നു.
ഇർഷാദ് അലി, വിജീഷ് എന്നിവർ ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ അഞ്ച് നായികമാർ ആണ് ഉള്ളത്. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവ എന്നിവർ ആണ് നായികമാർ. മറ്റ് വേഷങ്ങളില്‍ ഷാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ എന്നിവരും അഭിനയിച്ചിരിക്കുന്നു. ചിത്ര എസും ഒമർ ലുലുവും ചേര്‍ന്നാണ് ചിത്രം രചിച്ചിരിക്കുന്നത്. സിനു സിദ്ധാർത്ഥ് ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്‍റെ എഡിറ്റർ രതിൻ രാധാകൃഷ്ണൻ ആണ്. ട്രെയിലര്‍: