in , ,

“മരണമാസമായി പ്രഭാസ്, ഞെട്ടിച്ച് പൃഥ്വിയും”; ‘സലാർ’ ടീസർ തരംഗമാകുന്നു…

“മരണമാസമായി പ്രഭാസ്, ഞെട്ടിച്ച് പൃഥ്വിയും”; ‘സലാർ’ ടീസർ തരംഗമാകുന്നു…

ആകാംക്ഷയുടെ തരംഗം സൃഷ്ടിച്ച് ഏറെ പ്രതീക്ഷയോടെ ഇന്ത്യൻ സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന പ്രഭാസ് ചിത്രം ‘സലാറി’ന്റെ ടീസർ പുറത്തിറങ്ങി. ‘കെജിഎഫ്’ ഫെയിം പ്രശാന്ത് നീൽ സംവിധാനം ചെയ്ത ടീസർ ‘കെജിഎഫ്’ ലോകത്തെ അനുസ്മരിപ്പിക്കുന്ന തീവ്രമായ ദൃശ്യങ്ങളാൽ കാഴ്ചക്കാരെ ആവേശം കൊള്ളിക്കുന്ന ഒന്നാണ്.

പ്രഭാസിന്റെ ഒരൊറ്റ ഷോട്ടിലൂടെ തന്നെ മാസ് ഫീൽ നൽകുന്ന ടീസറിൽ മലയാളത്തിന്റെ സ്വന്തം പൃഥ്വിരാജും പ്രത്യക്ഷപ്പെടുന്നുണ്ട്. രവി ബസ്രൂരിന്റെ ആകർഷകമായ പശ്ചാത്തല സ്‌കോറിന്റെ പിൻബലത്തിൽ ത്രില്ലിംഗ് സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്യുന്നുണ്ട് ടീസർ. ശ്രുതി ഹാസൻ, ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരുൾപ്പെടെയുള്ള താരങ്ങളാണ് ചിത്രത്തിൽ പ്രഭാസിനും പൃഥ്വിരാജിനും ഒപ്പം അണിനിരക്കുന്നത്. ടീസർ:

‘സലാറി’ന് ഒന്നിലേറെ ഭാഗങ്ങൾ ഉണ്ടാകും എന്ന വെളിപ്പെടുത്തൽ കൂടി ടീസർ നൽകുന്നുണ്ട്. സലാർ പാർട്ട് 1: സീസ്ഫയർ എന്ന പേരിൽ ആണ് ദ്ധ്യ ഭാഗം പുറത്തിറങ്ങുന്നത്. ഗുണനിലവാരമുള്ള ചലച്ചിത്രനിർമ്മാണത്തിന് പേരുകേട്ട ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രം പ്രഭാസിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള വമ്പൻ തിരിച്ചുവരവിന് വഴിയൊരുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. സെപ്തംബർ 28ന് ആണ് സലാർ പാൻ ഇന്ത്യൻ റിലീസ് ആയി വിവിധ ഭാഷകളിൽ റിലീസ് ചെയ്യുന്നത്.

“ആക്ഷൻ സിനിമകളുടെ ആരാധകർക്ക് ട്രീറ്റ് ഒരുക്കാൻ ആർഡിഎക്‌സ്” ; ടീസർ…

“കിംഗ്‌ ഖാൻ ആരാധകർക്ക് അറ്റ്ലീയുടെ ആക്ഷൻ ട്രീറ്റ്”; ‘ജവാൻ’ പ്രോമോ വീഡിയോ പുറത്ത്…