“ആക്ഷൻ സിനിമകളുടെ ആരാധകർക്ക് ട്രീറ്റ് ഒരുക്കാൻ ആർഡിഎക്‌സ്” ; ടീസർ…

മാസങ്ങളായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ചിത്രമായ ആർഡിഎക്സിന്റെ ടീസർ റിലീസ് ആയി. ആക്ഷനും സസ്‌പെൻസും ഒപ്പം മികച്ച താരനിരയും ഒന്നിക്കുന്ന ഈ ചിത്രം നഹാസ് ഹിദായത്ത് ആണ് സംവിധാനം ചെയ്യുന്നത്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ നായക വേഷത്തിൽ എത്തുന്ന ചിത്രം ആക്ഷൻ സിനിമയുടെ ആരാധകർക്ക് ഒരു വിരുന്ന് തന്നെ ഒരുക്കും എന്ന സൂചനയാണ് ടീസർ നൽകിയിരിക്കുന്നത്.
‘മിന്നൽ മുരളി’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ തുടങ്ങിയ ബ്ലോക്ക് ബസ്റ്റർ ഹിറ്റുകൾ ഒരുക്കിയ പ്രശസ്ത നിർമ്മാതാവ് സോഫിയ പോൾ ആണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസിന്റെ ബാനറിൽ ഈ ചിത്രം നിർമ്മിക്കുന്നത്. പാൻ ഇന്ത്യൻ റിലീസ് ആയി വിവിധ ഭാഷകളിൽ ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാൻ ആണ് അണിയറപ്രവർത്തകരുടെ ശ്രമം. ആർഡിഎക്സിന് സംഗീതവും പശ്ചാത്തല സ്‌കോറും രൂപകല്പന ചെയ്തിരിക്കുന്നത് സംഗീതസംവിധായകനായ സാം സിഎസ് ആണ്. ചമൻ ചാക്കോ എഡിറ്റിംഗും അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്നു. ടീസർ: