“കിംഗ് ഖാൻ ആരാധകർക്ക് അറ്റ്ലീയുടെ ആക്ഷൻ ട്രീറ്റ്”; ‘ജവാൻ’ പ്രോമോ വീഡിയോ പുറത്ത്…

മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ആരാധകരെ ആവേശത്തിലാക്കി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ജവാൻ’ എന്ന ചിത്രത്തിന്റെ പ്രിവ്യൂ ഒടുവിൽ ഓൺലൈനിൽ എത്തിയിരിക്കുകയാണ്. പ്രശസ്‌തനായ തെന്നിന്ത്യൻ സംവിധായകൻ അറ്റ്ലീ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ ഇതുവരെ കാണാത്ത അവതാരത്തിൽ ആണ് സ്‌ക്രീനിൽ എത്തിച്ചിരിക്കുന്നത്. തീവ്രവും ആക്ഷൻ പായ്ക്ക്ഡുമായ ദൃശ്യങ്ങളുടെ എത്തിരിക്കുന്ന പ്രിവ്യൂ ചിത്രത്തിൽ ആരാധകർക്കുള്ള പ്രതീക്ഷകളെ വീണ്ടും ഉയർത്തും എന്ന് നിസംശയം പറയാം.
വളരെ നിഗൂഢമായ ഒരു കഥാപാത്രമായി ആണ് പ്രോമോ വീഡിയോയിൽ ഷാരൂഖിനെ അവതരിപ്പിച്ചിരിക്കുന്നത്. ആരാണ് ഞാൻ എന്ന ചോദ്യവുമായി ആണ് ഷാരൂഖിന്റെ ഡയലോഗ് ആരംഭിക്കുന്നത്. നായകന്റെ വ്യക്തിത്വം, വാഗ്ദാനങ്ങൾ, ധാർമ്മികത എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തിക്കൊണ്ട് ജവാൻ പ്രിവ്യൂ അതിന്റെ നിഗൂഢമായ സംഭാഷണങ്ങളാൽ പ്രേക്ഷകരിൽ കൗതുകമുണർത്തുന്നുണ്ട്. ആക്ഷൻ സീനുകളാൽ ഒരു ട്രീറ്റ് തന്നെ ഷാരൂഖ് എന്ന സൂപ്പർതാരത്തിന്റെ ആരാധകർക്കായി അറ്റ്ലീ ഒരുക്കിയിട്ടുണ്ട് എന്ന പ്രതീക്ഷയും ഈ പ്രോമോ വീഡിയോ നൽകുന്നു. പ്രോമോ വീഡിയോ:
ഈ പവർ-പാക്ക്ഡ് ചിത്രത്തിൽ ഷാരൂഖ് ഖാനൊപ്പം നയൻതാരയും വിജയ് സേതുപതിയുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കൂടാതെ, ദീപിക പദുക്കോൺ ഒരു സ്‌പെഷ്യൽ ആപ്പിയറൻസും നടത്തുന്നുണ്ട്. പ്രിയാമണി ആണ് ചിത്രത്തിലെ മറ്റൊരു താരം. ഈ താരങ്ങളുടെയൊക്കെ ദൃശ്യങ്ങളും പ്രോമോ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആറ്റ്‌ലിയുടെ ബോളിവുഡിലെ ആദ്യ സംവിധാന സംരംഭമായ ജവാൻ ഗൗരി ഖാൻ ആണ് നിർമ്മിക്കുന്നത്. 2023 സെപ്തംബർ 7 ന് ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്യും.