‘ഹനു-മാൻ’ നിർമ്മാതാക്കളുടെ പാൻ ഇന്ത്യൻ പീരിയോഡിക് ഡ്രാമ പ്രഖ്യാപിച്ചു; സായ് ദുർഘ തേജ് നായകനാകുന്നു…

ഇന്ത്യ ഒട്ടാകെ തരംഗം തീർത്ത് പാൻ ഇന്ത്യൻ ഹിറ്റ് ചിത്രമായി മാറിയ ‘ഹനു-മാൻ’ നിർമ്മിച്ച പ്രൈംഷോ എൻ്റർടെയ്ൻമെൻ്റ് അവരുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. വമ്പൻ ബജറ്റിൽ പീരിയോഡിക് ഡ്രാമയായി ഒരുങ്ങുന്ന ചിത്രം രോഹിത് കെ പി സംവിധാനം ചെയ്യും. സായ് ദുർഘ തേജ് ആണ് ഈ ചിത്രത്തിൽ നായകവേഷത്തിൽ എത്തുന്നത്. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
‘എസ് ഡി ടി 18’ എന്ന താൽക്കാലിക ടൈറ്റിൽ നൽകിയിരിക്കുന്ന ചിത്രം പ്രൈംഷോ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ കെ നിരഞ്ജൻ റെഡ്ഡിയും ചൈതന്യ റെഡ്ഡിയും ചേർന്നാണ് നിർമ്മിക്കുന്നത്. ശക്തമായൊരു കഥാപാത്രത്തെയാണ് സായ് ദുർഘ തേജ് അവതരിപ്പിക്കുന്നത്.
ഫസ്റ്റ് ഷെഡ്യൂളിന് മാത്രമായ് പ്രത്യേകം നിർമ്മിച്ച ചിത്രത്തിന്റെ സെറ്റിൽ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലായ് റിലീസ് ചെയ്യുന്ന പാൻ ഇന്ത്യ ചിത്രമായിട്ടാണ് ‘എസ് ഡി ടി 18’ ഒരുങ്ങുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിലായ് അറിയിക്കും. പിആർഒ: ശബരി.