in

ഇരട്ട വേഷത്തിൽ ദളപതി വിജയ്‌യുടെ മാസ്സ് ആക്ഷനുമായി ഗോട്ട് ബെർത്ത് ഡേ സ്പെഷ്യൽ ടീസർ…

ഇരട്ട വേഷത്തിൽ ദളപതി വിജയ്‌യുടെ മാസ്സ് ആക്ഷനുമായി ഗോട്ട് ബെർത്ത് ഡേ സ്പെഷ്യൽ ടീസർ…

ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഗ്രെയ്റ്റസ്റ്റ് ഓഫ് ഓൾ ടൈം അഥവാ ഗോട്ടിൻറെ ആദ്യ കാഴ്ചകൾ പ്രേക്ഷകർക്ക് മുന്നിലെത്തി. ദളപതി വിജയ്‌യുടെ അൻപതാം പിറന്നാളിനോട് അനുബന്ധിച്ചാണ് #TheGOATBdayShots എന്ന് ടൈറ്റിൽ നൽകിയിരിക്കുന്ന വീഡിയോ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ദളപതി വിജയ്‌യുടെ ആരാധകരെ ആവേശം കൊള്ളിക്കുന്ന രംഗങ്ങളാണ് ഈ ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

വിജയ് ഇരട്ട വേഷത്തിലെത്തുന്ന ഈ ചിത്രത്തിലെ രണ്ട് വിജയ് കഥാപാത്രങ്ങളേയും ഇപ്പോൾ പുറത്ത് വന്ന വീഡിയോയിൽ കാണാൻ സാധിക്കും. രണ്ട് പേരും ഉൾപ്പെടുന്ന കിടിലൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ടെന്ന സൂചനയാണ് ഈ ടീസർ നല്കുന്നത്. സൂപ്പർ ഹിറ്റ് സംവിധായകൻ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട്, എ ജി എസ് എൻ്റർടെയ്ൻമെൻ്റ് ആണ് നിർമ്മിക്കുന്നത്.

സയൻസ് ഫിക്ഷൻ എന്റർടെയ്നർ ആയി ഒരുക്കുന്ന ഈ ചിത്രത്തിൽ നായികയായി എത്തുന്നത് മീനാക്ഷി ചൗധരിയാണ്. സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ്, പ്രശാന്ത്, അജ്മൽ അമീർ, പ്രഭുദേവ, മോഹൻ, യോഗി ബാബു, വിടിവി ഗണേഷ്, അരവിന്ദ് ആകാശ് എന്നിവരും ഇതിന്റെ താരനിരയിലുണ്ട്.

സംവിധായകൻ വെങ്കട് പ്രഭുവിനൊപ്പം കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് സിദ്ധാർത്ഥ നൂനിയും സംഗീതമൊരുക്കുന്നത് യുവാൻ ശങ്കർ രാജയുമാണ്. ഈ വരുന്ന സെപ്റ്റംബർ അഞ്ചിനാണ് ഗോട്ട് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. അച്ഛനും മകനുമായി ആണ് വിജയ് ഇതിലഭിനയിച്ചിരിക്കുന്നത്. ടീസർ കൂടാതെ ദളപതിയുടെ ജന്മദിന സ്പെഷ്യലായി ഈ ചിത്രത്തിലെ ഒരു ഗാനവും ഇന്ന് പുറത്ത് വരുന്നുണ്ട്.

‘ഹനു-മാൻ’ നിർമ്മാതാക്കളുടെ പാൻ ഇന്ത്യൻ പീരിയോഡിക് ഡ്രാമ പ്രഖ്യാപിച്ചു; സായ് ദുർഘ തേജ് നായകനാകുന്നു…

7 ദിവസങ്ങൾ, നാല് കൊലപാതകങ്ങൾ; ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘കുരുക്ക്’ വരുന്നു, മ്യൂസിക്ക് & ട്രെയിലർ ലോഞ്ച് നടന്നു…