മത്സരിച്ചു അഭിനയിച്ചു സൂപ്പർതാരങ്ങൾ; ആർആർആർ ജനനി ഗാനം ഹൃദയത്തിലേക്ക്…
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം രാജമൗലി ഒരുക്കുന്ന അടുത്ത ബ്രഹ്മാണ്ഡ ചിത്രമായ ആർ ആർആറിലെ പുതിയ ഗാനത്തിന്റെ വീഡിയോ അണിയറപ്രവർത്തകർ പുറത്തു വിട്ടു. ജനനി എന്ന വീഡിയോ ഗാനം ആണ് പുറത്തു വന്നിരിക്കുന്നത്.
മികച്ച സ്വീകരണം ആണ് ഈ ഗാനത്തിന് ലഭിക്കുന്നത്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിലെ ഈ ഗാനം പ്രേക്ഷകരുടെ ഹൃദയം കവരുക ആണ്. ദേശ സ്നേഹം ഉയർത്തി കാട്ടുന്ന ഈ ഗാനത്തിൽ സൂപ്പർതാരങ്ങളായ ജൂനിയർ എൻടിആർ, റാം ചരൺ, അജയ് ദേവ്ഗൺ തൊട്ട് അലിയ ഭട്ട് വരെയുള്ള എല്ലാ താരങ്ങളുടെയും മികച്ച പ്രകടനവും കാണാൻ കഴിയും.
ഇന്ത്യൻ സിനിമയിലെ സൂപ്പർ സംവിധായകന്റെ ഈ ചിത്രം വെറുമൊരു മാസ് സിനിമയിൽ ഒരുങ്ങുന്നത് അല്ലെന്നും സൂപ്പർതാരങ്ങളുടെ അഭിനയതികവും ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കാണാൻ കഴിയും എന്നാണ് ഈ ഗാനത്തിൽ രംഗങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ജനനി വീഡിയോ ഗാനം കാണാം:
1920കളിലെ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രം ഇന്ത്യൻ സ്വതന്ത്ര സമര സേനനികൾ ആയ കോമരം ഭീം, അല്ലൂരി സീതാരാമ രാജു എന്നിവരുടെ കഥയാണ് പറയുന്നത്. എന്നാൽ ചിത്രം പൂർണമായും ഫിക്ഷൻ ആയിട്ടാണ് ഒരുക്കിയിരിക്കുന്നത്. കഥ ഒരുക്കിയത് കെവി വിജയെന്ദ്ര പ്രസാദ് ആണ്. തിരക്കഥ എഴുതിയത് രാജമൗലിയും.
400 കോടിയോളം ചിലവ് വരുന്ന ഈ മെഗാ ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത് ഡിവിവി എന്റർടൈന്മെന്റ്സിന്റെ ബാനറിൽ ഡിവിവി ധാനയ്യ ആണ്. ചിത്രം ജനുവരിൽ 7ന് മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും പുറത്തിറങ്ങും.