വമ്പൻ ക്യാൻവാസിൽ മമ്മൂട്ടി ചിത്രം ഒരുക്കാൻ വൺ സംവിധായകൻ..!
ഈ വർഷം തിയേറ്ററുകളിൽ രണ്ട് മമ്മൂട്ടി ചിത്രങ്ങൾ ആണ് പ്രദർശനത്തിന് എത്തിയത്. പ്രീസ്റ്റ്, വൺ എന്നീ ചിത്രങ്ങൾ ആയിരുന്നു ആ മമ്മൂട്ടി ചിത്രങ്ങൾ. രണ്ട് ചിത്രങ്ങളും ഈ വർഷം ആദ്യം ആയിരുന്നു പുറത്തിറങ്ങിയത്.
ബോബി സഞ്ജയ് ടീമിന്റെ തിരക്കഥയിൽ സന്തോഷ് വിശ്വനാഥ് ആയിരുന്നു വൺ എന്ന ചിത്രം സംവിധാനം ചെയ്തത്. പൊളിറ്റിക്കൽ ഡ്രാമ ആയ ഈ ചിത്രത്തിൽ മുഖ്യമന്ത്രിയുടെ വേഷത്തിൽ ആയിരുന്നു മമ്മൂട്ടി എത്തിയത്. ഇപ്പോളിതാ, സന്തോഷ് വിശ്വനാഥ് ഒരുക്കുന്ന അടുത്ത ചിത്രത്തിലും മമ്മൂട്ടി ആണ് നായകൻ ആകുന്നത് എന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിക്കുക ആണ്.
രണ്ട് സബ്ജക്റ്റുകൾ മമ്മൂട്ടിയോട് പറഞ്ഞിട്ടുണ്ട് എന്നും ഇതിൽ ആദ്യം വർക് ഔട്ട് ആകുന്ന സബ്ജക്റ്റ് സിനിമയാക്കും എന്നാണ് സംവിധായകൻ പറഞ്ഞത്. വലിയ ക്യാൻവാസിൽ ആയിരിക്കും ഈ ചിത്രം ഒരുക്കുക എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2020ൽ ആയിരിക്കും ഈ സിനിമയുടെ ചിത്രീകരണം തുടങ്ങുക.
ചിത്രത്തിൽ ജോണർ ഏതാണെന്ന് വ്യക്തമാക്കിയില്ലെങ്കിലും മലയാള സിനിമയിലേക്ക് വലിയ ഒരു പ്രൊഡക്ഷൻ കമ്പനിയുടെ ലോഞ്ച് കൂടി ആകും ഈ ചിത്രം എന്ന് സന്തോഷ് വിശ്വനാഥ് സൂചിപ്പിക്കുന്നുണ്ട്. ദ് ക്യൂവിന് നൽകിയ അഭിമുഖത്തിൽ ആണ് സംവിധായകൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
2015ൽ സ്പൂഫ് സിനിമയായ ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിലൂടെ ആണ് സന്തോഷ് വിശ്വനാഥ് സംവിധായകനായി മലയാള സിനിമയിൽ അരങ്ങേറ്റം നടത്തിയത്. ശേഷം അദ്ദേഹം ചെയ്ത രണ്ടാമത്തെ ചിത്രം ആയിരുന്നു ഈ വർഷം പുറത്തിറങ്ങിയ പൊളിറ്റിക്കൽ ഡ്രാമ ആയ വൺ.