in ,

മാനാട്: ചിമ്പുവിന്‍റെ ടൈം ലൂപ്പ് ചിത്രത്തിന് കൈയടിച്ച് നിരൂപകരും പ്രേക്ഷകരും…

മാനാട്: ചിമ്പുവിന്‍റെ ടൈം ലൂപ്പ് ചിത്രത്തിന് കൈയടിച്ച് നിരൂപകരും പ്രേക്ഷകരും…

ചിമ്പുവിനെ നായകനാക്കി വെങ്കട്ട് പ്രഭു ഒരുക്കിയ തമിഴ് സയൻസ് ഫിക്ഷൻ ചിത്രം മാനാട് തിയേറ്ററുകളിൽ കഴിഞ്ഞ ദിവസം (നവംബർ 25ന്) റിലീസ് ചെയ്തിരുന്നു. ടൈം ലൂപ്പ് കോൺസെപ്റ്റ് അടിസ്ഥാനപ്പെടുത്തിയുള്ളത് ആണ് ഈ ചിത്രത്തിന്റെ കഥ. ചിത്രത്തിന് മികച്ച പ്രതികരണങ്ങൾ ആണ് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും ഒരേ പോലെ ലഭിക്കുന്നത്.

വളരെ നാളുകൾക്ക് ശേഷം ഒരു മികച്ച ചിത്രവുമായി ചിമ്പു ബോക്സ് ഓഫീസിൽ ഒരു വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുന്നു എന്ന് ബോക്സ്ഓഫീസ് കണക്കുകളും ശരിവെക്കുന്നു.

ഒരു സാധാരണക്കാരനും ഒരു അഴിമതിക്കാരനായ പോലീസ് ഓഫീസറും ഒരു ദിവസം ടൈം ലൂപ്പിൽ അകപ്പെടുന്നത് ആണ് ചിത്രം പറയുന്നത്. മുഖ്യമന്ത്രിയുടെ സമ്മേളന ദിനത്തിൽ ആണ് ഈ ടൈം ലൂപ്പിൽ ഇരുവരും അകപ്പെടുന്നത്. ഈ ഒരു സമ്മേളനത്തിനിടെ ഉണ്ടാവുന്ന ആക്രമണത്തില്‍ നിന്ന് മുഖ്യമന്ത്രിയെ രക്ഷിക്കാനും മതത്തിന്‍റെ പേരിലുള്ള അക്രമങ്ങൾ തടയാനുമുള്ള നായകന്‍റെ ശ്രമങ്ങളും ആണ് ചിത്രം.

ടൈം ലൂപ്പിൽ അകപ്പെടുന്ന അബ്‌ദുൾ ഖാലിഖ് ആയി ചിമ്പു എത്തുന്ന ഈ ചിത്രത്തിൽ അഴിമതിക്കാരനായ പോലീസ് ഓഫീസര്‍ ഡിസിപി ധനുഷ്കോടിയുടെ വേഷത്തിൽ അഭിനയിക്കുന്നത് എസ് ജെ സൂര്യ ആണ്. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിലെ നായിക.

നിരൂപകർ ചിത്രത്തിനെ വിലയിരുത്തുന്നത്…

ചിത്രത്തിന് വളരെ അനുകൂലമായ പ്രതികരണങ്ങൾ ആണ് നിരൂപകരിൽ നിന്ന് ഉണ്ടായിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യ, ദി ഹിന്ദു, ദി ഇന്ത്യൻ എക്സ്പ്രസ് ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളിലെ നിരൂപകർ ചിത്രത്തിന് മികച്ച അഭിപ്രായങ്ങൾ ആണ് രേഖപെടുത്തിയത്.

തിരക്കഥ, സംവിധാനം, മ്യൂസിക്, ക്യാമറ, എഡിറ്റിംഗ് ഉൾപ്പെടെ ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തെയും നടീ നടന്മാരുടെ പ്രകടനത്തെയും നിരൂപകർ പ്രശംസിക്കുന്നു.

പ്രേക്ഷകരെ അനന്ദിപ്പിക്കുന്ന സ്ക്രിപ്റ്റ് ആണ് ചിത്രത്തിന്റെത് എന്ന് നിരൂപകർ വിലയിരുത്തുന്നു. ലാഗ് തീരെ വരാത്ത രീതിയിൽ സീനുകൾക്ക് കത്രിക വെക്കുകയും നായകന്റെ ടൈം ലൂപ്പ് യാത്ര കൃത്യമായി പ്രേക്ഷകരോട് സംവദിക്കാൻ കഴിഞ്ഞതിലും കെ എൽ പ്രവീണിന്റെ എഡിറ്റിംഗ് മികവിനെ നിരൂപകർ വാഴ്ത്തി.

യുവൻ ശങ്കർ രാജയുടെ മ്യൂസിക് ഡിപ്പാർട്ട്‌മെന്റിനേയും നിരൂപകർ പ്രശംസിക്കുന്നുണ്ട്. നായകനും വില്ലനുമായി തയ്യാറാക്കിയ മാനാട് തീമും ധനുഷ്കോടി തീമും സീനുകളെ മറ്റോരു തലത്തിലേക്ക് ആണ് ഉയർത്തിയത് എന്ന് നിസംശയം പറയാം.

പ്രേക്ഷകരുടെയും ആരാധകരുടെയും പ്രതികരണങ്ങൾ…

പ്രേക്ഷകരുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണങ്ങൾ ആണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ത്രില്ലിംങും ആകർഷവും ആണെന്നും പ്രേക്ഷകർ ഒരേ സ്വരത്തിൽ അഭിപ്രായപെടുന്നു. ആരാധകർക്ക് അവരുടെ പ്രിയ താരം ചിമ്പുവിന്റെ വമ്പൻ തിരിച്ചുവരവിൽ സോഷ്യൽ മീഡിയയിൽ സന്തോഷം പ്രകടിപ്പിക്കുക ആണ്.

ബോക്സ് ഓഫീസിലും വമ്പൻ വരവേൽപ്പ്…

റിലീസ് സംബന്ധിച്ചു തടസങ്ങൾ നീക്കി ആണ് മാനാട് തിയേറ്ററുകളിൽ എത്തിയത്. തലേ ദിവസം പോലും ചിത്രം റിലീസ് മാറ്റിവെക്കുന്നു എന്ന് അറിയിച്ചു നിർമ്മാതാവ് ട്വിറ്ററിൽ ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. ചില ഷോകൾ ചിലയിടത്തു തടസങ്ങൾ നേരിട്ടു എങ്കിലും മഴ കാരണം ഉണ്ടായ വെല്ലുവിളികളും മറികടന്നു പ്രേക്ഷകർ തിയേറ്ററുകളിൽ എത്തി. ഈ പ്രതിസന്ധികൾ ഒക്കെ അഭിമുഖീകരിച്ചു തമിഴ് നാട്ടിൽ നിന്ന് മാത്രം ആദ്യം ദിനം മാനാട് 7-8 കോടിയോളം രൂപ ആണ് കളക്ഷനായി നേടിയത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കുറുപ്പ് 75 കോടിയും കടന്ന് മുന്നേറുന്നു,പ്രേക്ഷകർക്ക് നന്ദി അറിയിച്ചു ദുൽഖർ സൽമാൻ…

മത്സരിച്ചു അഭിനയിച്ചു സൂപ്പർതാരങ്ങൾ; ആർആർആർ ജനനി ഗാനം ഹൃദയത്തിലേക്ക്…