in , ,

ഹൊറർ കോമഡിയുമായി സൗബിൻ വരുന്നു; ‘രോമാഞ്ചം’ ട്രെയിലർ പുറത്ത്…

ഹൊറർ കോമഡിയുമായി സൗബിൻ വരുന്നു; ‘രോമാഞ്ചം’ ട്രെയിലർ പുറത്ത്…

‘ഗപ്പി’, ‘അമ്പിളി’ തടുങ്ങിയ ശ്രദ്ധേയമായ ചിത്രങ്ങൾ സംവിധാനം ചെയ്ത ജോൺ പോൾ ജോർജ് നിർമ്മിക്കുന്ന ചിത്രമാണ് ‘രോമാഞ്ചം’. ഹൊറർ കോമഡി ആയി ഒരുക്കുന്ന ഈ ചിത്രത്തിൽ സൗബിൻ ഷാഹിറും അർജുൻ അശോകനും ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ജോൺ പോൾ ജോർജ് സംവിധാനം ചെയ്ത ‘ഗപ്പി’ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുള്ള ജിത്തു മാധവൻ ആണ് രോമാഞ്ചം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ട്രെയിലർ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്.

സമീർ താഹിർ ഛായാഗ്രഹണം നിർവഹിക്കുന്ന ‘രോമാഞ്ച’ത്തിന്റെ എഡിറ്റർ കിരൺ ദാസ് ആണ്. ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരൻ, സംഗീതസംവിധായകൻ സുഷിൻ ശ്യാം, അന്നം ജോൺ പോൾ എന്നിവർ ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കളാണ്. ട്രെയിലർ കാണാം:

രണ്ടര മണിക്കൂർ ത്രില്ലടിപ്പിക്കാൻ ‘റോഷാക്ക്’; റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടി…

കാത്തിരിപ്പുകൾ ഇനിയില്ല, ‘കിംഗ്‌ ഓഫ് കൊത്ത’ ഫസ്റ്റ് ലുക്ക് ദേ വരുന്നു…