മാസ് അവതാരത്തിൽ അഴിഞ്ഞാടാൻ ദുൽഖർ; ‘കിംഗ് ഓഫ് കൊത്ത’ ടീസർ…

മലയാളത്തിൽ നിന്നുള്ള പാൻ ഇന്ത്യൻ ചിത്രമായ ‘കിംഗ് ഓഫ് കൊത്ത’യുടെ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിന്റെ ടീസർ അഞ്ച് ഭാഷകളിൽ ആണ് റിലീസ് ആയിരിക്കുന്നത്. യൂട്യൂബിൽ ഒരൊറ്റ ലിങ്കിൽ കൂടി തന്നെ ടീസർ അഞ്ച് ഭാഷകളിൽ ലഭ്യമാണ്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ 1 മിനിറ്റ് 34 സെക്കന്റ് ദൈർഘ്യമുള്ള ടീസർ ആണ് പുറത്തുവന്നിരിക്കുന്നത്.
ഗ്യാങ്സ്റ്റർ ഡ്രാമ ആയി ഒരുക്കിയിരിക്കുന്ന കിംഗ് ഓഫ് കൊത്തയിൽ മാസ് അവതാരത്തിൽ ആണ് ദുൽഖർ സൽമാൻ എത്തുന്നത്. ആരാധകരെ ആവേശം കൊള്ളിക്കുന്ന നിരവധി ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ടാവും എന്ന സൂചന ടീസർ കട്ട്സ് നൽകുന്നുണ്ട്. ജേക്സ് ബിജോയ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ടീസർ കാണാം: