in

പാൻ ഇന്ത്യൻ വലുപ്പത്തിലേക്ക് ‘റാം’; രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങും…

പാൻ ഇന്ത്യൻ വലുപ്പത്തിലേക്ക് ‘റാം’; രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങും…

മലയാളത്തിന്റെ ബ്ലോക്ക്ബസ്റ്റർ കൂട്ട്കെട്ടായ മോഹൻലാൽ – ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന ചിത്രമാണ് ‘റാം’. 2020 തുടക്കത്തിൽ ചിത്രീകരണം തുടങ്ങിയ ചിത്രത്തിന്റെ ബാക്കി ഭാഗങ്ങളുടെ ചിത്രീകരണം കോവിഡ് പ്രതിസന്ധി കാരണം പൂർത്തിയാക്കാൻ കഴിയാതെ നീണ്ടുപോയിരുന്നു. ഇപ്പോൾ ചിത്രീകരണം വീണ്ടും ആരംഭിക്കാൻ ഒരുങ്ങുന്ന ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ ഒരുങ്ങുക ആണ് നിർമ്മാതാക്കൾ എന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്.

‘റാം’ പ്രേക്ഷകർക്ക് മുന്നിൽ എത്തുക രണ്ട് ഭാഗങ്ങളായി ആയിരിക്കും. മാത്രവുമല്ല, ചിത്രത്തിനെ പാൻ ഇന്ത്യൻ മാർക്കറ്റിലേക്ക് എത്തിക്കാനും തീരുമാനം ആയിരിക്കുകയാണ്. ഈ വിവരങ്ങൾ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ള ആണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. മറ്റ് ഭാഷകളിലേക്ക് മൊഴി മാറ്റി എത്തുന്ന ചിത്രത്തിൽ ഒരു പാൻ ഇന്ത്യൻ താരവും ഉണ്ടാവും എന്ന വിവരമാണ് പുറത്തുവരുന്നത്. ചിത്രീകരണം യൂകെയിലും യൂറോപ്പിലുമായി പുനരാരംഭിക്കും.

ഹോളിവുഡ് നിലവാരത്തിൽ ഒരുങ്ങുന്ന ഒരു മാസ് ആക്ഷൻ ചിത്രമാണ് റാം എന്ന് മുൻപ് വാർത്തകൾ വന്നിരുന്നു. സ്റ്റണ്ട് ഒരുക്കാൻ എത്തുന്നതും ഹോളിവുഡിൽ നിന്നാണ് എന്ന് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്ന നടൻ ഇന്ദ്രജിത്ത് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. കോവിഡിന് ശേഷം അതിൽ മാറ്റം വന്നോ എന്ന കാര്യം തനിക്ക് അറിയില്ല എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ മുമ്പത്തെക്കാൾ വലുപ്പത്തിലേക്ക് ആണ് റാം എതിയിരിക്കുന്നത്. റാം 1, റാം 2 എന്നീ പേരുകളിൽ രണ്ട് ചിത്രങ്ങളായി പുറത്തിറങ്ങുകയും ചെയ്യുന്നു.

ചിത്രത്തിന്റെ ഭാഗമാകുന്ന പാൻ ഇന്ത്യൻ താരത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. വലിയ താരം എന്ന സൂചന മാത്രമാണ് ശ്രീധർ പിള്ളയുടെ ട്വീറ്റ് നൽകുന്നത്. തൃഷ ആണ് ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത്. കോവിഡിന് മുൻപ് തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ഹാഫ് പൂർത്തിയായതായി ആണ് വിവരം.

“100 കോടി വേണ്ട, സത്യസന്ധമായ 40 കോടി മതി പവർ സ്റ്റാറിന്”: ഒമർ ലുലു…

രൺബീർ – സഞ്ജയ് ഏറ്റുമുട്ടലും ബ്രഹ്മാണ്ഡ കാഴ്ചകളും; ‘ഷംഷേര’ ട്രെയിലർ