കന്നഡ താരം രാജ് ബി ഷെട്ടി മലയാളത്തിലേക്ക്; നായികയായി അപർണ ബാലമുരളി…

കന്നഡ സിനിമയിൽ പ്രശസ്ത നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയ്ക്ക് കേരളത്തിലും നിരവധി പ്രേക്ഷകരുണ്ട്. പുതിയ കാലത്ത് കന്നഡ സിനിമയുടെ മുഖം മാറ്റിയവരിൽ പ്രമുഖനായ രാജ് മലയാളത്തിലേക്ക് എത്തുക ആണ്. ‘രുധിരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ആണ് രാജ് ബി ഷെട്ടി മലയാളത്തിൽ അരങ്ങേറ്റം നടത്താൻ ഒരുങ്ങുന്നത്. നവാഗതനായ ജിഷോ ലോൺ ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അപർണ ബാലമുരളി ആണ് നായികാ വേഷത്തിൽ എത്തുക. ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ സംവിധായകൻ പുറത്തുവിട്ടിട്ടുണ്ട്. റൈസിംഗ് സൺ സ്റ്റുഡിയോസിന്റെ ബാനറിൽ വി എസ് ലാലൻ ആണ് ഈ ചിത്രം നിർമ്മിക്കുക. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങും.
സംവിധായകൻ ജിഷോ ലോൺ ആന്റണി ആണ് ചിത്രത്തിന് കഥ ഒരുക്കിയിരിക്കുന്നത്. ജിഷോ ലോൺ ആന്റണിയും ജോസഫ് കിരൺ ജോർജും ചേർന്ന് ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നു. സജാദ് കാക്കു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ഭവൻ ശ്രീകുമാർ ആണ്. മമ്മൂട്ടിയുടെ റോഷാക്കിന് സംഗീതം ഒരുക്കിയ മിഥുൻ മുകുന്ദൻ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായാകൻ. ഷബീർ പത്താൻ ആണ് ക്രിയേറ്റീവ് പ്രൊഡ്യൂസർ. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിൻസെന്റ് ആലപ്പാട്ട്, ആർട്ട്: സിയാം കാർത്തികേയൻ, പ്രൊഡക്ഷൻ കൺട്രോളർ: റിച്ചാർഡ്.