കിംഗ് ഖാന്റെ തീ പാറുന്ന അക്ഷനുകൾ; രോമാഞ്ചം നല്‍കും ‘പത്താൻ’ ടീസർ…
ഇന്ത്യൻ സിനിമയുടെ സ്വന്തം കിംഗ് ഖാൻ ആയ ഷാരൂഖ് ഖാന് ഇന്ന് ജന്മദിനമാണ്. ഈ ജന്മദിനത്തിൽ ഏറ്റവും മികച്ച സമ്മാനമായി എത്തിയിരിക്കുക ആണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ പത്താന്റെ ടീസർ. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ഇന്ന് 11 മണിയോടെ ആണ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളില്‍ എത്തിയത്. 1 മിനിറ്റ് 24 സെക്കന്റ് ദൈർഘ്യമുള്ള ടീസർ ഒരു വിഷ്വൽ ട്രീറ്റ് തന്നെയാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത് എന്ന് നിസംശയം പറയാൻ കഴിയും. പത്താനെ കുറിച്ച് നിനക്ക് എന്തറിയാം എന്ന ചോദ്യമാവുമായി ആണ് ടീസർ തുടങ്ങുന്നത്. തുടർന്ന് ടീസറിൽ കേൾക്കാൻ കഴിയുന്ന ഡയലോഗ് ഇതാണ്: ” 3 വർഷമായി അവനെ പറ്റി യാതൊരു വിവരവും ഇല്ല. അവസാന മിഷനിൽ അവൻ പിടിക്കപ്പെട്ടു. വളരെ നിഷ്ഠൂരമായി പീഡിക്കപ്പെട്ടു എന്നാണ് അറിഞ്ഞത്. പത്താൻ മരിച്ചോ ജീവിച്ചിരിപ്പുണ്ടോ അതോ…”.
ആ ഡയലോഗ് പൂർത്തിയാകുന്നതിന് മുൻപ് തന്നെ ജീവിച്ചിരിക്കുന്നു എന്ന് സാക്ഷാൽ പത്താൻ തന്നെ പറയുന്നതോട് കൂടി പിന്നെ ടീസറിൽ ദൃശ്യമാകുന്നത് തീപിടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ആണ്. ഹോളിവുഡ് ചിത്രങ്ങളെയും വെല്ലുന്ന ദൃശ്യങ്ങൾ ആണ് ടീസറിൽ മിന്നിമായുന്നത്. കരുത്തരായ കഥാപാത്രങ്ങളായി ജോൺ എബ്രഹാം, ദീപിക പദുകോൺ എന്നിവരും ടീസറിൽ മുഖംകാണിക്കുന്നുണ്ട്. ബോക്‌സ് ഓഫീസിനെ തീ പിടിപ്പിക്കാൻ തന്നെയാണ് പത്താന്റെ വരവ് എന്ന് വിളിച്ചു പറയുക ആണ് ഈ ടീസർ. വീഡിയോ: