in

“ഓരോ സീനിലും ലാലിൻ്റെ ആ മാസ്മരികത കാണാനാകും, ദേവദൂതൻ റീ റിലീസ് ചെയ്യാനാവുന്നതും മോഹൻലാൽ നായകനായത് കൊണ്ട്”: രഘുനാഥ് പാലേരി

“ഓരോ സീനിലും ലാലിൻ്റെ ആ മാസ്മരികത കാണാനാകും, ദേവദൂതൻ റീ റിലീസ് ചെയ്യാനാവുന്നതും മോഹൻലാൽ നായകനായത് കൊണ്ട്”: രഘുനാഥ് പാലേരി

മോഹൻലാലിൻ്റെ ക്ലാസിക് റൊമാൻസ് ഹൊറർ ചിത്രമായ ‘ദേവദൂതൻ’ ജൂലൈ 26ന് റീ റിലീസായി തിയറ്ററുകളില്‍ എത്തുകയാണ്. സിബി മലയിൽ സംവിധാനം ചെയ്ത ചിത്രം മികച്ച 4K ദൃശ്യ നിലവാരത്തിലും, ശബ്ദത്തിലും ആണ് ബിഗ് സ്ക്രീനിൽ പുനരവതരിപ്പിക്കുക. പുതിയൊരു സിനിമാറ്റിക് അനുഭവം വാഗ്ദാനം ചെയ്ത് റീ മാസ്റ്റേർഡ് & റീ എഡിറ്റഡ് പതിപ്പാണ് തിയറ്ററുകളിൽ എത്തുക. കോക്കേഴ്സ് ഫിലിംസിൻ്റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ഈ ചിത്രത്തിന് തിരക്കഥ രചിച്ചത് രഘുനാഥ് പാലേരി ആണ്.

റീ റിലീസിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ രഘുനാഥ് പാലേരി പറഞ്ഞ ചില വാക്കുകൾ ഇപ്പോൾ ജനശ്രദ്ധ നേടുകയാണ്. പകരം വെക്കാനില്ലാത്ത പ്രകടനമാണ് ലാൽ ചിത്രത്തിൽ കാഴ്ചവെച്ചത് എന്ന് പറഞ്ഞ രഘുനാഥ് ആദ്യഘട്ട ചർച്ചകളിൽ നായകനായി മോഹൻലാൽ ഉണ്ടായിരുന്നില്ല എന്നും പിന്നീട് ചിത്രത്തിലേക്ക് അദ്ദേഹം വന്നുചേരുക ആയിരുന്നു എന്നും വെളിപ്പെടുത്തി. ഇത്ര കാലങ്ങൾ കഴിഞ്ഞും ദേവദൂതൻ വീണ്ടും റിലീസ് ചെയ്യാനാവുന്നതും മോഹൻലാൽ നായകനായത് കൊണ്ടാണ് എന്നും രഘുനാഥ് പാലേരി പറയുന്നു. രഘുനാഥ് പാലേരിയുടെ വാക്കുകൾ ഇങ്ങനെ:

“സിയാദിൽ നിന്ന് ആകസ്മികമായി മോഹൻലാൽ ദേവദൂതൻ്റെ കഥ കേട്ടു. ആദ്യകേൾവിയിൽത്തന്നെ ഈ സിനിമ ഞാൻ ചെയ്തോട്ടെ എന്ന് ലാൽ ചോദിച്ചു. അങ്ങനെയാണ് അദ്ദേഹം ദേവദൂതനിലെ വിശാൽ കൃഷ്ണമൂർത്തി ആകുന്നത്. പകരം വെക്കാനില്ലാത്ത പ്രകടനമാണ് ലാൽ ചിത്രത്തിൽ കാഴ്ചവെച്ചത്. ഓരോസിനും പരിശോധിച്ചാൽ ആ മാസ്മരികത കാണാനാകും. ഇത്ര കാലങ്ങൾകഴിഞ്ഞും ദേവദൂതൻ വീണ്ടും റിലീസ് ചെയ്യാനാവുന്നതും മോഹൻലാൽ നായകനായതുകൊണ്ടാണ്. അന്നത്തെക്കാൾ ഉയരെ ഇന്നും സൂപ്പർതാരമായി മോഹൻലാൽ മലയാളസിനിമയിൽ നിൽക്കുന്നു എന്നത് റി റിലീസിനെ എളുപ്പമാക്കുന്നു. ഒരു പുതിയ സിനിമ കാത്തിരിക്കുന്ന കൗതുകത്തോടെയാണ് ഞാനും റിലീസിനായി കാത്തിരിക്കുന്നത്”

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൈ സ്റ്റുഡിയോസ് നേതൃത്വത്തിലാണ് ചിത്രം 4കെ നിലവാരത്തിലേക്ക് റീമാസ്റ്റേർ ചെയ്ത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ഹൊററും മിസ്റ്ററിയും പ്രണയവും സംഗീതവുമെല്ലാം ഇഴചേർത്ത ത്രില്ലറാണ് ദേവദൂതൻ. കൗതുകമുണർത്തുന്ന പ്ലോട്ടും മോഹൻലാലിൻ്റെ ശ്രദ്ധേയമായ പ്രകടനവും, വിദ്യാസാഗർ എന്ന മാന്ത്രിക സംഗീതജ്ഞൻ്റെ മാസ്മരിക സംഗീതവും ഒക്കെയും ചിത്രത്തിനെ മലയാളത്തിന്റെ ക്ലാസ്സിക് ആക്കി മാറ്റി.

സന്തോഷ്‌ .സി. തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ.ഭൂമിനാഥൻ ആണ്. കൈതപ്രത്തിൻ്റെ വരികൾക്ക് വിദ്യാസാഗറാണ് സംഗീതം. കെ.ജെ. യേശുദാസ്, എം. ജയചന്ദ്രൻ, എം. ജി ശ്രീകുമാർ, കെ.എസ്. ചിത്ര, സുജാത, എസ്. ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ. പ്രൊഡക്ഷൻ കൺട്രോളർ: എം.രഞ്ജിത്, ക്രീയേറ്റീവ് വിഷനറി ഹെഡ്: ബോണി അസ്സനാർ, കലാസംവിധാനം: മുത്തുരാജ്, ഗിരീഷ്മേനോൻ, കോസ്റ്റ്യൂംസ്: എ.സതീശൻ എസ്.ബി., മുരളി, മേക്കപ്പ്: സി.വി. സുദേവൻ, സലീം.

കൊറിയോഗ്രാഫി: കുമാർ ശാന്തി, സഹസംവിധാനം: ജോയ് .കെ. മാത്യു, തോമസ് .കെ. സെബാസ്റ്റ്യൻ, ഗിരീഷ്.കെ.മാരാർ, അറ്റ്മോസ് മിക്സ്‌: ഹരിനാരായണൻ, ഡോൾബി അറ്റ്മോസ് മിക്സ്‌ സ്റ്റുഡിയോ: സപ്താ റെക്കോർഡ്സ്, വി എഫ് എക്സ്: മാഗസിൻ മീഡിയ, കളറിസ്റ്റ്: സെൽവിൻ വർഗീസ്, 4k റീ മാസ്റ്ററിങ്: ഹൈ സ്റ്റുഡിയോസ്, ഡിസ്ട്രിബ്യൂഷൻ:കോക്കേഴ്സ് മീഡിയ എന്റർടൈൻമെന്റ്സ്, ടൈറ്റിൽസ് : ഷാൻ ആഷിഫ് (ഹൈസ്റ്റുഡിയോസ്), മാർക്കറ്റിംഗ്: ഹൈപ്പ്, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: എം.കെ. മോഹനൻ (മോമി), പബ്ലിസിറ്റി ഡിസൈൻസ്: മാജിക് മോമെൻറ്സ്, റീഗെയ്ൽ, ലൈനോജ് റെഡ്‌ഡിസൈൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ചേരൻ മലയാളത്തിലേക്ക്, ടോവിനോ തോമസിന്റെ ‘നരിവേട്ട’ പ്രഖ്യാപിച്ചു; നിർമ്മാണം ‘ഇന്ത്യൻ സിനിമ കമ്പനി’…

അപരിചിതനായി സുരാജിന് ഒപ്പം ആസിഫ്; ‘അഡിയോസ് അമിഗോ’ ട്രെയിലർ…