പുതുമുഖ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങള്‍ ആകുന്ന ‘ക്വീൻ’ ജനുവരി 12ന് റിലീസ്
അവസാനം അവരുടെ സ്വപ്നം ‘ക്വീൻ’ ജനുവരി 12ന് ബിഗ് സ്ക്രീനിൽ യാഥാർഥ്യം ആകുക ആണ്. നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖ താരങ്ങൾ ആണ്. സെൻട്രൽ പിക്ചർസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.
മാസങ്ങൾക്ക് മുൻപ് പിറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ വൻ ഹിറ്റ് ആയിരുന്നു. പുലിമുരുകൻ, കലി എന്നീ ചിത്രങ്ങൾക്ക് ശേഷം യൂട്യൂബിൽ 3 മില്യൺ കാഴ്ചക്കാരെ നേടുന്ന ട്രെയിലർ എന്ന നേട്ടം ഈ കൊച്ചു ചിത്രം സ്വന്തമാക്കിയിരുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ആളുകൾ യൂട്യൂബിൽ കണ്ട ട്രെയിലറുകളുടെ കൂട്ടത്തിൽ മൂന്നാം സ്ഥാനം ആണ് ക്വീൻ ട്രെയിലറിന്.
ധ്രുവൻ, സൂരജ്, എൽദോ, അശ്വിൻ, അരുൺ, സാം സിബിൻ, മൂസി, ജെൻസൺ, സാനിയ എന്നിവർ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ വിജയരാഘവൻ, അനീഷ് ജി മേനോൻ, സന്തോഷ് കീഴാറ്റൂർ, നന്ദുലാൽ തുടങ്ങിയവരും അഭിനയിക്കുന്നു.
ചിത്രത്തിന്റെ ട്രെയിലറിന് പിന്നാലെ രണ്ടു വീഡിയോ ഗാനങ്ങളും അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. ഈ രണ്ടു ഗാനങ്ങളും ശ്രദ്ധേയമായി.
ക്വീൻ പ്രൊമോഷന്റെ ഭാഗമായി താരങ്ങൾ വിവിധ കോളേജുകൾ സന്ദർശിച്ചിരുന്നു. #MassBunk എന്ന ഹാഷ് ടാഗ് ആണ് ഈ ക്യാമ്പസ് ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്നത്.
ട്രെയിലർ കാണാം:
ആദ്യ വീഡിയോ ഗാനം ‘സാറേ’ കാണാം:
വീഡിയോ ഗാനം ‘വെണ്ണിലാവെ’ കാണാം: