പ്രേക്ഷക പ്രീതി നേടി ക്വീൻ മുന്നേറുമ്പോൾ ചിത്രത്തിലെ അടിപൊളി പാട്ടിന്‍റെ വിഡിയോയും പുറത്തിറങ്ങി!
പുതുമുഖ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ക്വീൻ മികച്ച പ്രേക്ഷക പ്രതികരണവുമായി തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുക ആണ്. ആദ്യ ദിനം തന്നെ പ്രേക്ഷക ശ്രദ്ധയും ഒപ്പം മികച്ച അഭിപ്രായവും നേടിയ ഈ കൊച്ചു ചിത്രത്തിലെ അടിപൊളി ഗാനം സത്യം ഓഡിയോസ് പുറത്തിറക്കി.
‘പൊടിപാറണ’ എന്ന വീഡിയോയോ ഗാനം ആണ് യൂട്യൂബിൽ റിലീസ് ആയത്. അജയ് ശ്രാവൺ, കേശവ് വിനോദ്, സുനിൽ കുമാർ എന്നിവർ ചേർന്ന് ആലപിച്ച ഈ ഗാനം എഴുതിയത് ജോയ് പോൾ ആണ്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധായകൻ.
കോളേജിലെ ഓണം ആഘോഷ ദൃശ്യങ്ങളും ആയി എത്തിയ ഈ ഗാനം തിയേറ്ററുകളിൽ പ്രേക്ഷകരും ആഘോഷമാക്കി.
വീഡിയോ ഗാനം കാണാം: