മമ്മൂട്ടിയും പാർവതിയും ഒന്നിക്കുന്ന ‘പുഴു’ ട്രെയിലർ ഉടനെ എത്തും…
ഭീഷ്മ പർവ്വത്തിന്റെ വിജയ തിളക്കത്തിൽ നിൽക്കുക ആണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. അതുകൊണ്ട് തന്നെ താരത്തിന്റെ പുതിയ ചിത്രങ്ങളെ കുറിച്ചുള്ള പ്രതീക്ഷകളും സോഷ്യൽ മീഡിയയിൽ നിത്യേന ചർച്ച ആവാറുണ്ട്. നൻപകൽ നേരത്ത് മയക്കം, പുഴു, സിബിഐ 5: ദ് ബ്രയിൻ തുടങ്ങിയവയാണ് മമ്മൂട്ടിയുടെ അടുത്ത ചിത്രങ്ങൾ. ഇതിൽ മമ്മൂട്ടി ചിത്രമായ ‘പുഴു’വിനെ കുറിച്ചുള്ള പുതിയ വിവരങ്ങൾ ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്.
നവാഗതയായ രത്തീന സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ഉടൻ പുറത്തിറങ്ങും എന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. ലൈറ്റ്സ് ഒടിടി ഗ്ലോബൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മലയാളത്തിലും മറ്റ് ഭാഷകളിലും ഒക്കെ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടി പാർവതിയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്.
#Puzhu trailer out soon.
Mammootty | Parvathy. pic.twitter.com/8kxJypGomY— LetsOTT Global (@LetsOTT) March 25, 2022
ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം സോണി ലിവ് ആണ് സ്ട്രീം ചെയ്യുന്നത്. ഡയറക്റ്റ് ഒടിടി റിലീസായി പുറത്തിറങ്ങാന്‍ പോകുന്ന ആദ്യ മമ്മൂട്ടി ചിത്ര ആണ് ‘പുഴു’.