99-ാം ചിത്രത്തിന്‍റെ സെറ്റിൽ ആദ്യ ചിത്രത്തിന്റെ 25 വർഷങ്ങൾ ആഘോഷിച്ച് ചാക്കോച്ചൻ…

0

99-ാം ചിത്രത്തിന്റെ സെറ്റിൽ ആദ്യ ചിത്രത്തിന്റെ 25 വർഷങ്ങൾ ആഘോഷിച്ച് ചാക്കോച്ചൻ…

മലയാളികൾക്ക് ഒരുപാട് പ്രിയപ്പെട്ട നടൻ ആണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചൻ എന്ന് ആരാധകരും പ്രിയപ്പെട്ടവരുടെയും വിളിക്കുന്ന താരം സിനിമയിൽ നായകനായി അരങ്ങേറ്റത്തെ കുറിച്ചിട്ട് 25 വർഷങ്ങൾ തികയുക ആണ്. 1997ൽ പുറത്തിറങ്ങിയ ഫാസിൽ ചിത്രം അനിയത്തിപ്രാവിലൂടെ ആയിരുന്നു താരത്തിന്റെ അരങ്ങേറ്റം.

അരങ്ങേറ്റ ചിത്രം തന്നെ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി തീർന്നതോട് കൂടി ചാക്കോച്ചൻ താരമായി മാറി. ഇന്നിപ്പോൾ 25 വർഷങ്ങൾക്ക് ഇപ്പുറം ആ വിജയവും കരിയറും ഒക്കെ താരം ആഘോഷിക്കുന്നത് 99-ാം ചിത്രത്തിന്റെ ലൊക്കേഷനിൽ ആണ്. കേക്ക് മുറിച്ച് ഭാര്യ പ്രിയയ്ക്കും സഹപ്രവർത്തകർക്കും ഒപ്പം താരം അനിയത്തിപ്രാവിന്റെയും അരങ്ങേറ്റത്തിന്റെയും 25 വർഷങ്ങൾ ആഘോഷിച്ചു.

മറ്റൊരു സന്തോഷം കൊണ്ടും ഈ ആഘോഷത്തിന്റെ തിളക്കം കൂടുകയാണ്. അനിയത്തിപ്രാവിൽ താരം ഉപയോഗിച്ച അതേ ബൈക്ക് വർഷങ്ങളുടെ അന്വേഷണത്തിന് ഒടുവിൽ കണ്ടെത്തുകയും സ്വന്തമാക്കുകയും ചെയ്തിരിക്കുക ആണ് താരം. കഴിഞ്ഞ ദിവസം താരത്തിന്റെ കൊച്ചിയിലുള്ള വീട്ടിൽ ആ പഴയ ചുവന്ന സ്‌പ്ലെൻഡർ ബൈക് എത്തി. വൈകാതെ തന്നെ കാസർഗോഡ് ഷൂട്ടിംഗ് തിരക്കിൽ ഉള്ള ചാക്കോച്ചൻ വീട്ടിൽ എത്തി ബൈക്കിന് ഒപ്പമുള്ള ചിത്രം പങ്കുവെക്കും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ. ആ ബൈക്ക് കിട്ടിയതിൽ തന്നെക്കാൾ അധികം സന്തോഷിക്കുന്ന ഒരുപാട് പേരുണ്ടാകും എന്ന് ചാക്കോച്ചൻ പറയുന്നു.

“ഭയങ്കര എക്സ്മെന്റിലാണ് ആ ബൈക്ക് സ്വന്തമാക്കിയത്. ബൈക്കിൽ കയറി ഒന്നു ചുറ് പിയ പാടിയാണ് ഞാൻ സിനിമയിൽ വന്നത്. ഇനി എന്റെ പ്രിയയെ പുറകിലിരുത്തി ഓടിക്കണം എന്നാണ് ആഗ്രഹം. ആലപ്പുഴയും എറണാകുളവും ഒക്കെ ചുറ്റണം.”, കുഞ്ചാക്കോ ബോബൻ പറയുന്നു.

സ്വപ്നം കണ്ടതിനേക്കാൾ മനോഹരമായ കാര്യങ്ങളാണ് സിനിമ തനിക്ക് ജീവിതത്തിൽ നൽകിയത് എന്നും സിനിമ ജീവിതത്തിന്റെ ഭാഗമായി മാറിയതിൽ ദൈവത്തിന് നന്ദി പറയുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനിയത്തിപ്രാവിന്റെ സംവിധായകൻ ഫാസിൽ, നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചൻ, താരങ്ങളായ സുധീഷ്, ഹരിശ്രീ അശോകൻ, ഇന്നസെന്റ്, ജനാർദ്ദനൻ എന്നിവരെ വിളിച്ചു എന്നും നായിക ശാലിനിയെ വിളിച്ചിട്ട് കിട്ടിയില്ല എന്നും കുഞ്ചാക്കോ ബോബൻ വെളിപ്പെടുത്തി.

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബൻ ഇപ്പോൾ അഭിനയിക്കുന്ന ചിത്രം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, സൈജു കുറുപ്പ് എന്നിവർ ആണ് ഈ ചിത്രത്തിലെ മറ്റ് താരങ്ങൾ ജൂലൈ ഒന്നിന് ചിത്രം തീയേറ്ററുകളിൽ എത്തിക്കാൻ ആണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്.