in , ,

മണിക്കൂറുകൾക്കകം 1 കോടി കാഴ്ച്ചകൾ; പുഷ്പ സാമന്ത സോങ് വൈറൽ ഹിറ്റ്…

മണിക്കൂറുകൾക്കകം 1 കോടി കാഴ്ച്ചകൾ; പുഷ്പ സാമന്ത സോങ് വൈറൽ ഹിറ്റ്…

തിയേറ്ററുകളിൽ വൻ വിജയം കൊയ്ത അല്ലു അർജുന്റെ മെഗാ ഹിറ്റ്‌ ചിത്രം പുഷ്പ ഇപ്പോൾ ഒടിടി റിലീസ് ആയും പ്രേക്ഷകരിലേക്ക് എത്തി കഴിഞ്ഞു. ഈ ചിത്രത്തിൽ ആരാധകർ ഏറ്റവുമധികം കാത്തിരുന്ന ഒരു ഗാനം ഉണ്ട്. സ്‌പെഷ്യൽ ആപ്പിയറൻസ് ആയി തെന്നിന്ത്യൻ സൂപ്പർ നായിക സാമന്ത എത്തിയ ഗാനം ആണത്.

ഈ ഗാനത്തിന്റെ വീഡിയോ പതിപ്പ് ഇപ്പോൾ യൂട്യൂബിൽ റിലീസ് ആയിരിക്കുന്നു. മണിക്കൂറുകൾക്കകം ഈ ഗാനത്തിന്റെ തെലുങ്ക് പതിപ്പ് 1 കോടിയിലേറെ കാഴ്ചക്കാരെ ആണ് യൂട്യൂബിൽ നിന്ന് നേടിയത്. വീഡിയോ ഗാനം കാണാം:

മറ്റ് ഭാഷകളിലും റിലീസ് ആയ ഗാനത്തിന്റെ കാഴ്ചക്കാരുടെ കണക്ക് എടുത്താൽ ഇത് ഇനിയും ഉയരും. സകല റെക്കോർഡുകളും ഭേദിച്ചു മുന്നേറുക ആണ് യൂട്യൂബിൽ ഈ ഗാനം. യൂട്യൂബ് ട്രെന്‍ഡ് ലിസ്റ്റില്‍ ഒന്നാം സ്ഥാനം ആണ് ഈ വീഡിയോയ്ക്ക് നിലവില്‍.

ഈ ഗാനത്തിന്‍റെ മലയാളം പതിപ്പ് ആലപിച്ചത് നടി രമ്യ നമ്പീശൻ ആണ്. രാഷ്മിക മന്ദാന നായികയായ ഈ ചിത്രത്തില്‍ ഫഹദ് ഫാസില്‍ ആണ് വില്ലന്‍ വേഷത്തില്‍ എത്തിയത്.

റോക്കി ഭായ്ക്ക് പിറന്നാൾ; റോക്കിങ് പോസ്റ്ററുമായി കെജിഎഫ് ടീം…

അയ്യർ സ്റ്റൈലിൽ മാറ്റമില്ല, തരംഗമായി ‘ഒഫീഷ്യൽ ലീക്ക്’; എന്നാൽ ലുക്ക് ഇപ്പോളും സസ്പൻസ്…