in

റോക്കി ഭായ്ക്ക് പിറന്നാൾ; റോക്കിങ് പോസ്റ്ററുമായി കെജിഎഫ് ടീം…

റോക്കി ഭായ്ക്ക് പിറന്നാൾ; റോക്കിങ് പോസ്റ്ററുമായി കെജിഎഫ് ടീം…

കെജിഎഫ് ചാപ്റ്റർ 1 എന്ന ഒറ്റ ചിത്രം കൊണ്ട് പാൻ ഇന്ത്യൻ താരം എന്ന തലത്തിലേക്ക് ആണ് കന്നഡ സൂപ്പർസ്റ്റാർ യാഷ് ഉയർന്നത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത ഈ ചിത്രം കൊണ്ട് ഇന്ത്യ ഒട്ടാകെ ആരാധകരെ സൃഷ്ടിക്കാൻ ചിത്രത്തിനും സംവിധായകനും താരത്തിനും കഴിഞ്ഞു. ഇന്ന് യാഷിന് പിറന്നാൾ ആണ്. താരത്തിന് ജന്മദിനാശംസകൾ നേർന്ന് കെജിഎഫ് ടീം ആകട്ടെ ഒരു കിടിലൻ പോസ്റ്റർ ആണ് പുറത്തുവിട്ടത്.

ഇതൊരു റോക്കിങ് പോസ്റ്റർ ആണെന്നാണ് ആരാധകർ പ്രതികരിക്കുന്നത്. റോക്കിങ് സ്റ്റാർ എന്ന ടൈറ്റിൽ ആണ് യാഷിന് പ്രേക്ഷകർ നൽകിയിട്ടുള്ളത്. പോസ്റ്റർ കാണാം:

ആദ്യ ഭാഗത്തിന്റെ മെഗാ വിജയം കെജിഎഫിന് വമ്പൻ ഹൈപ്പ് ആണ് ഇന്ത്യ ഒട്ടാകെ ലഭിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ ഏറ്റവും വലിയ കാത്തിരിപ്പ്‌ ആണ് രണ്ടാം ഭാഗത്തിനായി. കെജിഎഫ് ചാപ്റ്റർ 2 എന്ന് ടൈറ്റിൽ നൽകിയിട്ടുള്ള ചിത്രത്തിൽ ബോളിവുഡ് സൂപ്പർതാരം സഞ്ജയ് ദത്ത് ആണ് വില്ലനായി എത്തുന്നത്. ഇക്കാരണം കൊണ്ടും ചിത്രത്തിന്റെ ഹൈപ്പ് പതിന്മടങ്ങ് ആണ് ഉയർന്നത് എന്ന് നിസംശയം പറയാം.

ഏപ്രിലിൽ ആണ് കെജിഎഫ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. കന്നഡയിൽ ചിത്രീകരിക്കുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും റിലീസ് ചെയ്യും. നടൻ പൃഥ്വിരാജിന്റെ കമ്പനിയാണ് കേരളത്തിൽ ചിത്രത്തിന്റെ വിതരണം സ്വന്തമാക്കിയത്.

പ്രണവിന് വേണ്ടി പാടി പൃഥ്വിരാജ്; ‘ഹൃദയ’ത്തിലെ പുതിയ ഗാനം എത്തി…

മണിക്കൂറുകൾക്കകം 1 കോടി കാഴ്ച്ചകൾ; പുഷ്പ സാമന്ത സോങ് വൈറൽ ഹിറ്റ്…