അയ്യർ സ്റ്റൈലിൽ മാറ്റമില്ല, തരംഗമായി ‘ഒഫീഷ്യൽ ലീക്ക്’; എന്നാൽ ലുക്ക് ഇപ്പോളും സസ്പൻസ്…
മമ്മൂട്ടിയുടെ സേതുരാമയ്യർ സിബിഐ എന്ന ജനപ്രിയ കഥാപാത്രം ഒരിക്കൽ കൂടി സിബിഐ സീരിയസിലെ അഞ്ചാം ചിത്രത്തിലൂടെ വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുന്നതിന്റെ ആവേശത്തിൽ ആണ് ആരാധകർ. ചിത്രത്തിലെ അയ്യർ ലുക്ക് എങ്ങനെ ആയിരിക്കും എന്നത് അറിയാൻ വളരെ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
അയ്യർ ലുക്ക് എന്ന തരത്തിൽ ചില ലീക്ഡ് ചിത്രങ്ങൾ പ്രചരിച്ചിരുന്നു എങ്കിലും ഒഫീഷ്യൽ ആയി ഒന്നും തന്നെ പുറത്തുവിട്ടിരുന്നില്ല. ഇപ്പോളിതാ ‘ഒഫീഷ്യൽ ലീക്ക്’ എന്ന് ക്യാപ്ഷൻ നൽകി ഒരു ചിത്രം ഇപ്പോൾ മമ്മൂട്ടി തന്നെ പങ്കുവെച്ചിരിക്കുകയാണ്.
Official Leak !#CBI5 #Untitled pic.twitter.com/mt3jVlG7wE
— Mammootty (@mammukka) January 8, 2022
കൈ പിന്നിൽ കെട്ടി പഴയ ആ സേതുരാമയ്യർ സ്റ്റൈൽ തന്നെ കാണാം പുതിയ ചിത്രത്തിലും. എന്നാൽ പിന്നിൽ നിന്നുള്ള ചിത്രം ആയതിനാൽ അയ്യരുടെ ലുക്ക് ഇപ്പോളും സസ്പെൻസ് ആയി തന്നെ നിൽക്കുകയാണ്.
കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എസ് എൻ സ്വാമി ആണ്. മമ്മൂട്ടി-കെ മധു-എസ് എൻ സ്വാമി കൂട്ട്കെട്ടിൽ ആണ് സിബിഐ സീരിയസിലെ എല്ലാ ചിത്രങ്ങളും സംഭവിച്ചത്. ഇത് ലോക സിനിമയിൽ തന്നെ അപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. മുകേഷ്, സായ്കുമാർ, രമേശ് പിഷാരടി, ആശ ശരത്ത് തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.