in

‘പുഷ്പ 2’ ഷൂട്ടിംഗ് പൂർത്തിയാക്കി അല്ലു അർജുൻ കൊച്ചിയിൽ; ആവേശത്തിൽ ആരാധകർ…

‘പുഷ്പ 2’ ഷൂട്ടിംഗ് പൂർത്തിയാക്കി അല്ലു അർജുൻ കൊച്ചിയിൽ; ആവേശത്തിൽ ആരാധകർ…

കൊച്ചിയെ ആവേശം കൊള്ളിച്ച് ‘പുഷ്പ 2’ പ്രൊമോഷന് വേണ്ടി അല്ലു അർജുൻ എത്തി. റിലീസിന് ഒരാഴ്ച ബാക്കി നിൽക്കേ, കഴിഞ്ഞ ദിവസം ആയിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായത്. ‘എന്തൊരു യാത്രയായിരുന്നു! ‘പുഷ്പ’യോടൊപ്പം 5 വർഷത്തെ യാത്ര; ഇത് അവസാന ദിനം, അവസാന ഷോട്ട്’, ഷൂട്ടിംഗ് പൂർത്തിയായ വിവരം അറിയിച്ചു കൊണ്ട് അല്ലു അർജുൻ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഡിസംബ‍ർ അഞ്ചിനാണ് ചിത്രത്തിന്‍റെ വേൾഡ് വൈഡ് റിലീസ്.

മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിംഗ്സും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത് ഇ ഫോർ എന്‍റർടെയ്ൻമെന്‍റ്സ് ആണ്. ചിത്രത്തിന്റെ ട്രെയിലർ ദിവസങ്ങൾക്ക് മുൻപ് പുറത്തുവന്നിരുന്നു. ആദ്യ ഭാഗത്തേക്കാൾ പതിന്മടങ്ങ് ആക്ഷൻ പാക്ക്ഡ് എന്‍റർടെയ്നറായിട്ടാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത് എന്ന് ഉറപ്പിക്കുന്നതായിരുന്നു ട്രെയിലർ.

സുകുമാർ സംവിധാനം ചെയ്ത ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ്. പ്രേക്ഷക – നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ വാണിജ്യപരമായും വലിയ വിജയം നേടിയ ആദ്യഭാഗം ‘പുഷ്പ: ദ റൈസി’ന്‍റെ രണ്ടാം ഭാഗമായി ആണ് ‘പുഷ്പ 2 ദ റൂൾ’ ഒരുക്കുന്നത്. ചിത്രം ഇതിനോടകം തന്നെ 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്ന് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട്.

കഥ-തിരക്കഥ-സംവിധാനം: സുകുമാർ ബന്ദ്റെഡ്ഡി, നിർമ്മാതാക്കൾ: നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകൻ: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷൻ ഡിസൈനർ: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകൾ: മൈത്രി മൂവി മേക്കേഴ്സ്, സുകുമാർ റൈറ്റിംഗ്സ്, മാർക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആർ. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദിൽജിത്ത്, മാർക്കറ്റിംഗ്: ഫസ്റ്റ് ഷോ.

അഭിനയ മികവുമായി ഞെട്ടിക്കാൻ വിജയ് സേതുപതി, ഒപ്പം മഞ്ജു വാര്യരും; ‘വിടുതലൈ 2’ ട്രെയിലർ കാണാം

ആരാധകരെ ത്രസിപ്പിച്ച് ‘ജയിലർ 2’ അപ്‌ഡേറ്റ്; വൻ സർപ്രൈസുകൾ വരുന്നു…