ആരാധകരെ ത്രസിപ്പിച്ച് ‘ജയിലർ 2’ അപ്‌ഡേറ്റ്; വൻ സർപ്രൈസുകൾ വരുന്നു…

സൂപ്പർസ്റ്റാർ രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഒരുക്കിയ ജയിലർ എന്ന ചിത്രം തമിഴിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്. കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഈ ചിത്രം 600 കോടിയിൽ അധികമാണ് ആഗോള ഗ്രോസ് നേടിയത്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ, കന്നഡ സൂപ്പർ താരം ശിവരാജ് കുമാർ എന്നിവർ അതിഥി വേഷവും ചെയ്ത ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്തത് മലയാളി താരം വിനായകൻ ആയിരുന്നു.
അതിന് ശേഷം ജയിലർ 2 ഒരുങ്ങുന്നു എന്ന വാർത്തകൾ ശ്കതമായി വരികയും സംവിധായകൻ നെൽസൺ ഉൾപ്പെടെയുള്ളവർ അത് ശരിവെക്കുകയും ചെയ്തിരുന്നു, ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലി എന്ന ചിത്രത്തിന് ശേഷം സൂപ്പർസ്റ്റാർ രജനികാന്ത് ജയിലർ രണ്ടാം ഭാഗത്തിൽ ആവും ജോയിൻ ചെയ്യുക എന്ന വാർത്തയെ ഉറപ്പിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. ജയിലർ 2 പ്രഖ്യാപിക്കുന്നതിനായുള്ള ഫോട്ടോ ഷൂട്ട് ഡിസംബർ അഞ്ചിന് ചെന്നൈയിൽ നടക്കുമെന്നാണ് വിവരം.
രജനികാന്തിന്റെ ജന്മദിനത്തിന് ആയിരിക്കും ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. ലോക പ്രശസ്ത വെബ് സീരിസ് ആയ ബ്രേക്കിംഗ് ബാഡിന്റെ ശൈലിയിൽ രജനികാന്ത്, മോഹൻലാൽ, ശിവരാജ് കുമാർ, ജാക്കി ഷെറോഫ്, വിനായകൻ എന്നിവരുടെ ജയിലറിലെ കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ സൺ പിക്ചേഴ്സ് ഇന്ന് പുറത്ത് വിട്ടതും ആരാധകരുടെ പ്രതീക്ഷയേറ്റുന്നുണ്ട്.
സൺ പിക്ചേഴ്സ് നിർമ്മിക്കുന്ന ജയിലർ രണ്ടാം ഭാഗത്തിലൂടെ വീണ്ടും രജനികാന്ത്- മോഹൻലാൽ കൂട്ടുകെട്ട് വെള്ളിത്തിരയിൽ കാണാൻ സാധിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിൽ കൂടിയാണ് ആരാധകർ. അനിരുദ്ധ് രവിചന്ദർ ആണ് ഈ ചിത്രത്തിന് സംഗീതമൊരുക്കുക. മോഹൻലാലിന്റെ സാന്നിധ്യം ജയിലറിന് കേരളത്തിലും വമ്പൻ വിജയം നേടിക്കൊടുത്തിരുന്നു.
No more half-measures when the characters from Jailer are in charge! 💚🔥#Jailer X #BreakingBad pic.twitter.com/BprviSYHs9
— Sun Pictures (@sunpictures) November 28, 2024