in , ,

ട്രെൻഡിങ് സ്റ്റെപ്പുമായി പുഷ്പ രാജിന് ഒപ്പം ശ്രീവള്ളി വീണ്ടും; പുഷ്പ 2 പുതിയ ഗാനം എത്തി…

ട്രെൻഡിങ് സ്റ്റെപ്പുമായി പുഷ്പ രാജിന് ഒപ്പം ശ്രീവള്ളി വീണ്ടും; പുഷ്പ 2 പുതിയ ഗാനം എത്തി…

അല്ലു അർജുൻ നായകനായ സുകുമാർ ചിത്രം പുഷ്പ 2 ലെ ഏറ്റവും പുതിയ ഗാനം ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തി. കപ്പിൾ സോങ് എന്ന ടൈറ്റിലോടെ പുറത്തു വിട്ടിരിക്കുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ചന്ദ്രബോസ്, ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാൽ എന്നിവരാണ്. ദേവി ശ്രീ പ്രസാദ് ആണ് ഈ ചിത്രത്തിന് സംഗീതമൊരുക്കിയത്. തെലുങ്ക് , കന്നഡ, തമിഴ്, ഹിന്ദി, മലയാളം തുടങ്ങി അഞ്ചോളം ഭാഷകളിലാണ് ഈ ഗാനത്തിന്റെ ലിറിക് വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

രശ്‌മികയുടെ മികച്ച നൃത്തവും അല്ലു അർജുന്റെ സ്റ്റൈലുമാണ് ഈ ഗാനത്തിന്റെ വീഡിയോയുടെ ഹൈലൈറ്റ് എന്നാണ് ലിറിക് വീഡിയോ നൽകുന്ന സൂചന. പുഷ്പ ആദ്യഭാഗത്തിലെ ശ്രീവള്ളി ഗാനം പോലെ, ഈ കപ്പിൾ സോങ് ട്രെൻഡായി മാറുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. അല്ലു അർജുന്റെ ഏറ്റവും വലിയ ഹിറ്റായ ചിത്രമാണ് സുകുമാർ സംവിധാനം ചെയ്ത പുഷ്പ. മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.

മലയാള താരം ഫഹദ് ഫാസിലാണ് ഇതിലെ വില്ലൻ വേഷം അവതരിപ്പിക്കുന്നത്. ഭൻവർ സിങ് എന്ന ഫഹദിന്റെ വില്ലൻ കഥാപാത്രത്തെ പുഷ്പ ആദ്യ ഭാഗത്തിന്റെ അവസാനമാണ് പ്രേക്ഷകരുടെ മുന്നിലവതരിപ്പിച്ചത്. അനസൂയ ഭരദ്വാജ്, സുനിൽ, റാവു രമേശ്, ജഗപതി ബാബു, പ്രകാശ് രാജ്, അജയ് ഘോഷ് , ജഗദീഷ് പ്രതാപ് ഭണ്ഡാരി എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

സുകുമാർ തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് മിറോസ്ലാവ് കുബ ബ്രോസിക്‌, എഡിറ്റ് ചെയ്യുന്നത് കാർത്തിക് ശ്രീനിവാസ്, നവീൻ നൂലി എന്നിവർ ചേർന്നുമാണ്. ഈ വർഷം ഓഗസ്റ്റ് പതിനഞ്ചിനാണ്‌ പുഷ്പ 2 പ്രേക്ഷകരുടെ മുന്നിലെത്തുക.

75 കോടിയുടെ തിളക്കത്തിൽ ‘ഗുരുവായൂരമ്പല നടയിൽ’; ആഗോള കളക്ഷൻ റിപ്പോർട്ട് ഇതാ…

ലോകം തിരഞ്ഞ 100 ഇന്ത്യൻ താരങ്ങളെ അവതരിപ്പിച്ച് ഐഎംഡിബി; മലയാളത്തിൽ നിന്ന് ഒന്നാമൻ മോഹൻലാൽ…