in

75 കോടിയുടെ തിളക്കത്തിൽ ‘ഗുരുവായൂരമ്പല നടയിൽ’; ആഗോള കളക്ഷൻ റിപ്പോർട്ട് ഇതാ…

75 കോടിയുടെ തിളക്കത്തിൽ ‘ഗുരുവായൂരമ്പല നടയിൽ’; ആഗോള കളക്ഷൻ റിപ്പോർട്ട് ഇതാ…

പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻ ദാസ് ഒരുക്കിയ ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിന്റെ ആഗോള ഗ്രോസ് 75 കോടി പിന്നിട്ടു. മലയാളത്തിലെ ഏറ്റവും വലിയ ആഗോള ഗ്രോസ് നേടിയ ചിത്രങ്ങളുടെ ലിസ്റ്റിൽ പ്രേമത്തെ തകർത്ത ഈ ചിത്രം വൈകാതെ തന്നെ കുറുപ്പ്, കണ്ണൂർ സ്‌ക്വാഡ് എന്നീ ചിത്രങ്ങളുടെ ആഗോള ഗ്രോസും മറികടക്കും.

ഇതിനോടകം കേരളത്തിൽ നിന്ന് മാത്രം 35 കോടിക്ക് മുകളിൽ ഗ്രോസ് നേടിയ ഈ ചിത്രം വിദേശത്ത് നിന്നും 30 കോടിയോളമാണ് ഗ്രോസ് ചെയ്തത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും ഈ ചിത്രം നിലവിൽ 8 കോടി രൂപയോളം കളക്ഷൻ നേടിയെന്നാണ് ട്രേഡ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 150 കോടിക്ക് മുകളിൽ ആഗോള ഗ്രോസ് നേടിയ ആട് ജീവിതത്തിന് ശേഷം വീണ്ടും നൂറു കോടി ക്ലബിൽ ഇടം പിടിക്കാനുള്ള കുതിപ്പിലാണ് പൃഥ്വിരാജ് സുകുമാരൻ.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേർന്നുമാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഒരു ഫാമിലി കോമഡി എന്റർടൈനറായി ഒരുക്കിയ ഈ സിനിമയിൽ അനശ്വര രാജൻ, നിഖില വിമൽ, ജഗദീഷ്, രേഖ, ജോമോൻ ജ്യോതിർ, സിജു സണ്ണി, സാഫ് ബോയ്, ബൈജു സന്തോഷ്, അഖിൽ കവലയൂര്, ഇർഷാദ്, കോട്ടയം രമേശ്, പി പി കുഞ്ഞികൃഷ്ണൻ, യോഗി ബാബു, അശ്വിൻ തുടങ്ങി ഒരു വലിയ താരനിര തന്നെ അഭിനയിച്ചിട്ടുണ്ട്. ദീപു പ്രദീപ് തിരക്കഥ രചിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് അങ്കിത് മേനോനാണ്.

പ്രായം മറന്ന് മമ്മൂട്ടിയുടെ ഇടി; ടർബോ മേക്കിംഗ് വീഡിയോ പുറത്ത്…

ട്രെൻഡിങ് സ്റ്റെപ്പുമായി പുഷ്പ രാജിന് ഒപ്പം ശ്രീവള്ളി വീണ്ടും; പുഷ്പ 2 പുതിയ ഗാനം എത്തി…