in

“പുഷ്പയെ വിറപ്പിക്കുമോ ഭൻവർ സിംഗ് ഷെഖാവത്”; ‘പുഷ്പ 2’ ഫഹദ് ഫാസിൽ സ്പെഷ്യൽ പോസ്റ്റർ ചർച്ചയാകുന്നു…

“പുഷ്പയെ വിറപ്പിക്കുമോ ഭൻവർ സിംഗ് ഷെഖാവത്”; ‘പുഷ്പ 2’ ഫഹദ് ഫാസിൽ സ്പെഷ്യൽ പോസ്റ്റർ ചർച്ചയാകുന്നു…

അല്ലു അർജുനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പ 2 ഇന്ത്യ ഒട്ടാകെയുള്ള സിനിമാ സിനിമാപ്രേമികൾ കാത്തിരിക്കുന്ന ചിത്രമാണ്. 2021ൽ പുറത്തിറങ്ങിയ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ് പുഷ്പയുടെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും ഭാഗമാണ്. ആദ്യ ഭാഗത്തിൽ ഫഹദ് അവിസ്മരണീയമാക്കിയ ഭൻവർസിംഗ് ഷെഖാവത് എന്ന വില്ലൻ കഥാപാത്രം ഒരിക്കൽ കൂടി പ്രേക്ഷകർക്ക് മുന്നിൽ ഈ ചിത്രത്തിലൂടെ എത്തും.

ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനമായ ഇന്നലെ ആശംസകൾ നേർന്ന് ഒരു പോസ്റ്റർ പുറത്തുവന്നിരുന്നു. തോക്കേന്തി മാസ് ലുക്കിൽ ആണ് ഫഹദ് പോസ്റ്ററിൽ പ്രത്യക്ഷപ്പെടുന്നത്. ഭൻവർ സിംഗ് ഷെഖാവത് പുഷ്പയെ വിറപ്പിക്കുമോ എന്ന ചോദ്യമാണ് ഈ പോസ്റ്റർ പ്രേക്ഷകരോട് ചോദിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഇത്തരത്തിലുള്ള ചർച്ചകളുമായി സജീവമാണ് പ്രേക്ഷകർ. ചിത്രീകരണം തുടരുന്ന പുഷ്പയുടെ രണ്ടാം ഭാഗമായ പുഷ്പ 2 ഈ വർഷം ഡിസംബർ 6-നാണ് തിയേറ്ററുകളിൽ എത്തുക.

മൂന്നു വർഷത്തോളം ഇടവേളയ്ക്കു ശേഷം പുറത്തിറങ്ങുന്ന അല്ലു അർജുന്‍റെ ചിത്രം എന്ന നിലയിലും, ഇന്ത്യയൊട്ടുക്ക് തരംഗം സൃഷ്‌ടിച്ച പുഷ്പയുടെ രണ്ടാം ഭാഗം എന്ന നിലയിലും പ്രേക്ഷകർക്ക് പുഷ്പ 2-വിലുള്ള പ്രതീക്ഷ വാനോളമാണ്. ആദ്യ ഭാഗം സംവിധാനം ചെയ്ത സുകുമാർ തന്നെ സംവിധാനം ചെയ്യുന്ന പുഷ്പ 2 നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്‌സും ചേർന്നാണ്.

ആദ്യ ഭാഗത്തിലെ എന്ന പോലെ രശ്മിക മന്ദന ആണ് അല്ലു അർജുന്‍റെ നായികയായി ഈ ചിത്രത്തിലും എത്തുന്നത്. ചിത്രത്തിന്‍റെ സംഗീതസംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ഛായാഗ്രാഹകൻ: മിറെസ്‌ലോ കുബ ബ്രോസെക്, സംഘട്ടനം: പീറ്റർ ഹെയ്ൻ, കേച്ച കംഫാക്ഡീ, ഡ്രാഗൺ പ്രകാശ്, നബകാന്ത, പ്രൊഡക്ഷൻ ഡിസൈൻ: എസ് രാമകൃഷ്ണ, എൻ മോണിക്ക, ഗാനരചന: സിജു തുറവൂർ, എഡിറ്റർ: നവിൻ നൂലി, വിഎഫ്എക്സ് സൂപ്പർവൈസർ: കമല കണ്ണൻ, വസ്ത്രാലങ്കാരം: ദീപാലി നൂർ, ശീതൾ ശർമ്മ.

നൃത്തസംവിധാനം: പ്രേം രക്ഷിത്, ഗണേഷ് ആചാര്യ, വിജയ് പോലാക്കി, സൃഷ്ടി വർമ, ക്യാരക്ടർ ഡിസൈനർ: പ്രീതി ശീൽ സിംഗ്, സിഎഫ്ഒ: സി.എച്ച്. നാഗഭൂഷണം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബാബാ സായ് കുമാർ മാമിഡിപ്പള്ളി. ചീഫ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: കെ വി വി ബാല സുബ്രഹ്മണ്യൻ വിഷ്ണു, മിക്സ് എഞ്ചിനീയർ – ബിപിൻ, ഡിഐ & സൗണ്ട് മിക്സിംഗ്: അന്നപൂർണ സ്റ്റുഡിയോസ്, സൗണ്ട് ഡിസൈൻ: റസൂൽ പൂക്കുട്ടി, വിജയ് കുമാർ, പിആർഒ: ആതിര ദിൽജിത്ത്, മാർക്കറ്റിംഗ് – ഫസ്റ്റ് ഷോ ഓൺലൈൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, പബ്ലിസിറ്റി: മാക്സ് മീഡിയ, ബ്രാൻഡിംഗ്: കെ ആർ സിദ്ധാർത്ഥ്.

‘അഡിയോസ് അമിഗോ’യിലെ പ്രണയ ഗാനം പ്രേക്ഷക പ്രീതി നേടുന്നു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്…

അഭ്യൂഹങ്ങൾ ഇനിയില്ല, പ്രശാന്ത് നീലിൻ്റെ പുതിയ നായകൻ ജൂനിയർ എൻ ടി ആർ തന്നെ; പൂജ ചടങ്ങുകൾ നടന്നു…