in

അഭ്യൂഹങ്ങൾ ഇനിയില്ല, പ്രശാന്ത് നീലിൻ്റെ പുതിയ നായകൻ ജൂനിയർ എൻ ടി ആർ തന്നെ; പൂജ ചടങ്ങുകൾ നടന്നു…

അഭ്യൂഹങ്ങൾ ഇനിയില്ല, പ്രശാന്ത് നീലിൻ്റെ പുതിയ നായകൻ ജൂനിയർ എൻ ടി ആർ തന്നെ; ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു…

കെജിഎഫ് സീരീസ്, സലാർ തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം പ്രശാന്ത് നീൽ ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനാകുക തെലുങ്ക് സൂപ്പർ താരം ജൂനിയർ എൻ ടി ആർ. ഈ ചിത്രത്തിൻ്റെ പൂജ ചടങ്ങുകൾ ഹൈദരബാദിൽ നടന്നു. എൻ ടി ആർ നീൽ എന്ന താത്കാലിക പേര് ആണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. തെലുങ്കിലെ പ്രമുഖ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ്, എൻ. ടി. ആർ ആർ ആർട്സ് എന്നീ ബാനറുകളിൽ കല്യാൺ റാം നന്ദമൂരി, നവീൻ യെർനേനി, രവിശങ്കർ യലമഞ്ചിലി, ഹരി കൃഷ്ണ കൊസരാജു എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

പ്രശാന്ത് നീൽ- ജൂനിയർ എൻ ടി ആർ ടീം ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം, കെ ജി എഫ് സീരിസിനോട് കിടപിടിക്കുന്ന വലിപ്പത്തിലും നിലവാരത്തിലും ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവർത്തകർ. ചിത്രീകരണം പൂർത്തിയാക്കി സംക്രാന്തി റിലീസായി തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ 2026 ജനുവരി 9 -ന് ആഗോള റിലീസായി തിയേറ്ററുകളിൽ ഈ ചിത്രം എത്തും.

ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങൾ: രചന- പ്രശാന്ത് നീൽ, ഛായാഗ്രഹണം- ഭുവൻ ഗൗഡ, സംഗീതം- രവി ബസ്‌റൂർ, പ്രൊഡക്ഷൻ ഡിസൈൻ- ചലപതി. പിആർഒ- ശബരി. ഹൈദരബാദിൽ നടന്ന പൂജ ചടങ്ങുകളിൽ സംവിധായകൻ പ്രശാന്ത് നീലും നായകൻ ജൂനിയർ എൻ ടി ആറും തങ്ങളുടെ കുടുംബങ്ങൾക്കൊപ്പമാണ് പൂജ ചടങ്ങിൽ പങ്കെടുത്തത്.

“പുഷ്പയെ വിറപ്പിക്കുമോ ഭൻവർ സിംഗ് ഷെഖാവത്”; ‘പുഷ്പ 2’ ഫഹദ് ഫാസിൽ സ്പെഷ്യൽ പോസ്റ്റർ ചർച്ചയാകുന്നു…

മുരുഗദോസ് – ശിവകാർത്തികേയൻ ചിത്രത്തിൽ മാസീവ് ലുക്കിൽ ബിജു മേനോനും; ലൊക്കേഷൻ വീഡിയോ പുറത്ത്…