in , ,

‘അഡിയോസ് അമിഗോ’യിലെ പ്രണയ ഗാനം പ്രേക്ഷക പ്രീതി നേടുന്നു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്…

‘അഡിയോസ് അമിഗോ’യിലെ പ്രണയ ഗാനം പ്രേക്ഷക പ്രീതി നേടുന്നു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്…

ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് നാസർ സംവിധാനം ചെയുന്ന ‘അഡിയോസ് അമിഗോ’ എന്ന ചിത്രം നാളെ (ഓഗസ്റ്റ് 9ന്) തിയേറ്ററുകളിൽ എത്തുകയാണ്. റിലീസിന് മുന്നോടിയായി ചിത്രത്തിലെ ‘ഇനിയും കാണാൻ വരാം’ എന്നാരംഭിക്കുന്ന ഗാനം അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

പ്രേക്ഷക പ്രീതി നേടുന്ന ഈ പ്രണയ ഗാനത്തിൽ ആസിഫ് അലിയും അനഘയും ആണ് അഭിനയിച്ചിരിക്കുന്നത്. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ജേക്സ് ബിജോയ് ആണ് സംഗീതം പകർന്നിരിക്കുന്നത്. നജീം അർഷാദ് ഗാനം ആലപിച്ചിരിക്കുന്നു. വീഡിയോ:

ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രം സെൻട്രൽ പിക്ചേഴ്സ് റിലീസ് ആണ് പ്രദർശനത്തിനെത്തിക്കുന്നത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ഖാലിദ് നിർവ്വഹിക്കുന്നു. സംഗീതം-ജെയ്ക്സ് ബിജോയ്, ഗോപി സുന്ദർ, ഗാനരചന – വിനായക് ശശികുമാർ, എഡിറ്റിർ-നിഷാദ് യൂസഫ്.

മേക്കപ്പ്-റൊണക്‌സ് സേവ്യർ, കോസ്റ്റ്യുംസ്-മഷർ ഹംസ,പ്രൊഡക്ഷൻ കൺട്രോളർ- സുധർമ്മൻ വള്ളിക്കുന്ന്, കലാസംവിധാനം- ആഷിഖ് എസ്, സൗണ്ട് മിക്സിങ്-വിഷ്ണു ഗോവിന്ദ്, കോറിയോഗ്രാഫർ- പ്രമേഷ്‌ദേവ്,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ-ദിനിൽ ബാബു, അസ്സോസിയേറ്റ് ഡയറക്ടർ-ഓർസ്റ്റിൻ ഡാൻ,രഞ്ജിത് രവി,പ്രൊമോ സ്റ്റിൽസ്- രോഹിത് കെ സുരേഷ്, സ്റ്റിൽസ്-രാജേഷ് നടരാജൻ, പോസ്റ്റർസ്‌-ഓൾഡ് മോങ്ക്‌സ്, കണ്ടെന്റ് & മാർക്കറ്റിംഗ് ഡിസൈൻ-പപ്പെറ്റ് മീഡിയ,പി ആർ ഒ-എ എസ് ദിനേശ്.

ആക്ഷൻ കിംഗ് അർജുനെ നായകനാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന ‘വിരുന്ന്’; റിലീസ് ഓഗസ്റ്റ് 23ന്…

“പുഷ്പയെ വിറപ്പിക്കുമോ ഭൻവർ സിംഗ് ഷെഖാവത്”; ‘പുഷ്പ 2’ ഫഹദ് ഫാസിൽ സ്പെഷ്യൽ പോസ്റ്റർ ചർച്ചയാകുന്നു…