in , ,

ഒടിടി റിലീസ് പ്രഖ്യാപിച്ച് ‘പുരുഷ പ്രേതം’ ട്രെയിലർ എത്തി…

ഒടിടി റിലീസ് പ്രഖ്യാപിച്ച് ‘പുരുഷ പ്രേതം’ ട്രെയിലർ എത്തി…

മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിന് ശേഷം കൃഷാന്ത് ആർ കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പുരുഷ പ്രേതം’. പോലീസ് പ്രൊസീഡ്യൂറൽ കോമഡി ചിത്രമായി ഒരുക്കിയ ഈ ചിത്രത്തിൽ പ്രശാന്ത് അലക്സാണ്ടറും ദർശന രാജേന്ദ്രനും ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ആവാസവ്യൂഹം റിലീസ് ചെയ്ത ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവിൽ ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്.

1 മിനിറ്റ് 53 സെക്കന്റ് ദൈർഘ്യമുള്ള ട്രെയിലർ ആണ് സോണി ലിവ് പുറത്തുവിട്ടിരിക്കുന്നത്. മാർച്ച് 24ന് ചിത്രം സ്‌ട്രീമിംഗ്‌ ആരംഭിക്കും എന്ന വിവരവും ട്രെയിലറിലൂടെ പുറത്തുവിട്ടിട്ടുണ്ട്. പോലീസ് വേഷത്തിലാണ് പ്രശാന്ത് ചിത്രത്തിൽ എത്തുന്നത്. സംവിധായകൻ കൃഷാന്ത് തന്നെയാണ് ചിത്രത്തിന്റെ ഡിഒപിയും. മനു തൊടുപുഴ ആണ് ചിത്രത്തിന് കഥ ഒരുക്കിയത്. അജിത്ത് ഹരിദാസ് തിരക്കഥ രചിച്ചിരിക്കുന്നു.

ജഗദീഷ്, ദേവകി രാജേന്ദ്രൻ, മാലാ പാർവതി, ജെയിംസ് ഏലിയ, ഗീതി സംഗീത, ഷൈനി സാറ, ജോളി ചിറയത്ത്, സഞ്ജു ശിവറാം, മനോജ് കാന, സുർജിത്ത് ഗോപിനാഥ്, പ്രമോദ് വെളിയനാട്, ബാലാജി ശർമ, സുധ സുമിത്രൻ, പൂജ മോഹൻരാജ്, ഷിൻസ് ഷാൻ, രാഹുൽ രാജഗോപാൽ, ഗോപൻ മങ്ങാട് തുടങ്ങി വലിയ ഒരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അജ്മൽ ഹസ്ബുള്ള സംഗീതം ഒരുക്കുന്ന ചിത്രത്തിന് സുഹൈൽ ബക്കർ ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. ട്രെയിലർ:

ചെങ്ക റെഡ്ഡിയായി തെലുങ്കിലേക്ക് ജോജു ജോർജ്ജ്; ഫസ്റ്റ് ലുക്ക് പുറത്ത്…

പുഞ്ചിരി സമ്മാനിച്ച് ഫഹദും പ്രിയ താരങ്ങളും; ‘പാച്ചുവും അത്ഭുതവിളക്കും’ ടീസർ…