പുഞ്ചിരി സമ്മാനിച്ച് ഫഹദും പ്രിയ താരങ്ങളും; ‘പാച്ചുവും അത്ഭുതവിളക്കും’ ടീസർ…

ഫഹദ് ഫാസിൽ നായകനാകുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന പുതിയ മലയാള ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. അഖിൽ സത്യൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. മുംബൈയിൽ ജീവിക്കുന്ന മിഡിൽ ക്‌ളാസ് മലയാളി യുവാവ് ആയി ആണ് ഫഹദ് ഈ ചിത്രത്തിൽ എത്തുന്നത്. മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന്റെ യാത്രയ്ക്ക് ഇടയിലെ സംഭവങ്ങളിലൂടെ ആണ് ഈ ചിത്രം പുരോഗമിക്കുക. ചിത്രത്തിന്റെ 1 മിനിറ്റ് 15 സെക്കന്റ് ദൈർഘ്യമുള്ള ടീസർ ആണ് നിർമ്മാതാക്കൾ റിലീസ് ചെയ്തിരിക്കുന്നത്.
ഫഹദ് ഫാസിലും ചിത്രത്തിലെ ചില താരങ്ങളും ഉൾപ്പെടുന്ന ചില രസകരമായ നിമിഷങ്ങൾ ആണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നന്ദു, ഇന്നസെന്റ്, മുകേഷ്, ഇന്ദ്രൻസ്, അൽത്താഫ് സലിം തുടങ്ങിയ താരങ്ങൾ ആണ് ഫഹദ് ഫാസിലിന് ഒപ്പം ഈ ടീസർ കട്ട്സിൽ മുഖം കാണിച്ചിരിക്കുന്നത്. കേരളം കൂടാതെ മുംബൈ, ഗോവ എന്നിവടങ്ങളിലും ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ഡിഒപി ശരൺ വേലായുധൻ ആണ്. സേതു മണ്ണാർക്കാട് ആണ് ചിത്രം നിർമ്മിച്ചത്. ടീസർ: