in

ചെങ്ക റെഡ്ഡിയായി തെലുങ്കിലേക്ക് ജോജു ജോർജ്ജ്; ഫസ്റ്റ് ലുക്ക് പുറത്ത്…

ചെങ്ക റെഡ്ഡിയായി തെലുങ്കിലേക്ക് ജോജു ജോർജ്ജ്; ഫസ്റ്റ് ലുക്ക് പുറത്ത്…

ഒടിടി റിലീസിന് ശേഷം ‘ഇരട്ട’ എന്ന ചിത്രത്തിന് കിട്ടിയ വൻ സ്വീകാര്യതയിൽ തിളങ്ങി നിൽക്കുകയാണ് നടൻ ജോജു ജോർജ്ജ്. പ്രേക്ഷകരുടെ കയ്യടികൾ നേടുന്ന കഥാപാത്രങ്ങളായി മിന്നും പ്രകടനം കാഴ്ച്ചവെക്കുന്ന താരം തെലുങ്കിലും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. തെലുങ്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുകയാണ്.

ചെങ്ക റെഡ്ഡി എന്ന കഥാപാത്രത്തെ ആണ് ജോജു ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പഞ്ച വൈഷ്ണവ് തേജ് നായകനാകുന്ന ചിത്രമാണ് ഇത്. പിവിടി 04 എന്ന താൽക്കാലിക പേരിൽ അറിയപ്പെടുന്ന ഈ ചിത്രം നവാഗതനായ എൻ ശ്രീകാന്ത് റെഡ്ഡി ആണ് സംവിധാനം ചെയ്യുന്നത്. മാസ് ലുക്കിൽ ആണ് ജോജുവിനെ ഫസ്റ്റ് ലുക്കിൽ കാണാൻ കഴിയുന്നത്. വില്ലൻ വേഷത്തിൽ ആണ് താരം ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ഈ മാസ് എന്റർടെയ്‌നറിൽ ശ്രീലീലയാണ് നായികയായി എത്തുന്നത്. ചിത്രം ഏപ്രിൽ 29ന് പ്രദർശനത്തിനെത്തുമെന്ന് അണിയറപ്രവർത്തകർ മുൻപ് അറിയിചിരുന്നെങ്കിലും റിലീസ് തീയതി മാറ്റിവെച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. ചിത്രീകരണം നാലിൽ മൂന്ന് ഭാഗവും പൂർത്തിയാക്കിതായും കുറച്ച് ഗാനങ്ങളുടെ മാത്രം ചിത്രീകരണം ആണ് ഇനി ബാക്കിയുള്ളത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

‘രോമാഞ്ചം’ ഏഴാം സ്ഥാനത്ത്; കളക്ഷനിൽ ആദ്യ 10 സ്ഥാനങ്ങളിൽ ഈ ചിത്രങ്ങൾ…

ഒടിടി റിലീസ് പ്രഖ്യാപിച്ച് ‘പുരുഷ പ്രേതം’ ട്രെയിലർ എത്തി…