in

“ലോകം കാത്തിരിക്കുന്ന ഭീമാകരമായ കൈ”; റിലീസ് പ്രഖ്യാപിച്ച് ‘പ്രൊജക്റ്റ് കെ’യുടെ പോസ്റ്റർ…

“ലോകം കാത്തിരിക്കുന്ന ഭീമാകരമായ കൈ”; റിലീസ് പ്രഖ്യാപിച്ച് ‘പ്രൊജക്റ്റ് കെ’യുടെ പോസ്റ്റർ…

ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്ന് എന്ന് വിശേഷിപ്പിക്കുന്ന ‘പ്രൊജക്റ്റ് കെ’യുടെ അപ്‌ഡേറ്റ് ശിവരാത്രി ദിനം പ്രഖ്യാപിച്ച് ഇന്ന് പുറത്തുവിട്ടിരിക്കുകയാണ്. പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തീയതിയും ഒരു പോസ്റ്ററും ആണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. 2024 ജനുവരി 12ന് ആണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുക. റിലീസ് പ്രഖ്യാപിച്ച് പുറത്തുവിട്ടുള്ള പോസ്റ്ററും അതിഗംഭീരമാണ്.

ഒരു ഭീമാകരമായ കൈയ്യും അതിനെ ലക്ഷ്യം വെച്ച് തോക്കുകളുമായി നിൽക്കുന്ന മൂന്ന് ആളുകളെയും ആണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ലോകം കാത്തിരിക്കുന്നു എന്ന ടാഗ് ലൈൻ ആണ് പോസ്റ്ററിൽ നൽകിയിരിക്കുന്നത്. സയൻസ് ഫിക്ഷൻ ചിത്രമായ ‘പ്രൊജക്റ്റ് കെ’യിൽ ദീപിക പദുക്കോൺ ആണ് നായികാ വേഷത്തിൽ എത്തുന്നത്.

ബോളിവുഡ് മെഗാസ്റ്റാർ അമിതാബ് ബച്ചനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഹിന്ദിയിലും തെലുങ്കിലുമായി ആണ് ഒരുക്കുന്നത്. ഡബ്ബ് ചെയ്ത് മറ്റ് ഭാഷകളിലും എത്തുന്ന ഈ ചിത്രം തെലുങ്ക് സിനിമയിലെ ഏറ്റവും വലിയ ഫിലിം പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്നായ വൈജയന്തി മൂവീസ് ആണ് നിർമ്മിക്കുന്നത്. പൊന്നിയിൻ സെൽവൻ പോലെ ഒരുമിച്ചു ചിത്രീകരിച്ച് രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുന്ന ചിത്രമാണ് ഇതെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

“മഹാനടനം ഇനി ഒടിടിയിൽ”; ‘നൻപകൽ നേരത്ത് മയക്കം’ റിലീസ് തീയതി പ്രഖ്യാപിച്ചു…

കാത്തിരിപ്പുകൾ അവസാനിക്കുന്നു, ‘ചതുരം’ ഒടിടിയിൽ വരുന്നു; ടീസർ…