in , ,

കാത്തിരിപ്പുകൾ അവസാനിക്കുന്നു, ‘ചതുരം’ ഒടിടിയിൽ വരുന്നു; ടീസർ…

കാത്തിരിപ്പുകൾ അവസാനിക്കുന്നു, ‘ചതുരം’ ഒടിടിയിൽ വരുന്നു; ടീസർ…

സിദ്ധാർഥ് ഭരതന്റെ സംവിധാനത്തിൽ കഴിഞ്ഞ വർഷം നവംബറിൽ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ‘ചതുരം’. തിയേറ്റർ റിലീസ് കഴിഞ്ഞ് നാല് മാസങ്ങളോളം പിന്നിട്ടും ചിത്രം ഒടിടിയിൽ എത്തിയിരുന്നില്ല. സോഷ്യൽ മീഡിയയിൽ ആകട്ടെ ഈ ചിത്രത്തിന്റെ ഒടിടി റിലീസ് സംബന്ധിച്ചുള്ള ചർച്ചകളും സജീവമായിരുന്നു. ഇപ്പോളിതാ പ്രേക്ഷകരുടെ കാത്തിരിപ്പുകൾ അവസാനിപ്പിച്ചു കൊണ്ട് ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്.

സൈന മൂവീസിന്റെ ഒടിടി പ്ലാറ്റ്ഫോമായ സൈന പ്ലേയിൽ ആണ് ‘ചതുരം’ റിലീസ് ചെയ്യുക. ചതുരം ഉടൻ വരും എന്ന വിവരം മാത്രമാണ് സൈന മൂവീസ് ഇപ്പോൾ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഒരു ടീസറും സൈന മൂവീസ് റിലീസ് ചെയ്തിട്ടുണ്ട്. സ്വാസിക വിജയ്, റോഷൻ മാത്യു, അലൻസിയർ എന്നിവർ ആയിരുന്നു ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്.

മധ്യവയസ്‌കനും ധനികനായ എൽദോ തന്നെക്കാൾ വളരെയേറെ ചെറുപ്പമായ സെലീനയെ വിവാഹം കഴിക്കുകയും പിന്നീട് അവളെ നിരന്തരം ഉപദ്രവിക്കുകയും ചെയ്യുന്നു. എന്നാൽ ഒരുദിവസം ഒരു അപകടം പറ്റി അയാൾ കിടപ്പിലാകുന്നതോട് കൂടി കാര്യങ്ങൾ മാറിമാറിയുന്നു. ഇതാണ് ചതുരത്തിന്റെ ഇതിവൃത്തം. ടീസർ:

“ലോകം കാത്തിരിക്കുന്ന ഭീമാകരമായ കൈ”; റിലീസ് പ്രഖ്യാപിച്ച് ‘പ്രൊജക്റ്റ് കെ’യുടെ പോസ്റ്റർ…

‘വാരിസ്’ മലയാളം പതിപ്പിന് പേര് ‘വംശജൻ’; ഒടിടി റിലീസ് ഉടൻ, ട്രെയിലർ പുറത്ത്…