“മഹാനടനം ഇനി ഒടിടിയിൽ”; ‘നൻപകൽ നേരത്ത് മയക്കം’ റിലീസ് തീയതി പ്രഖ്യാപിച്ചു…
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഈ വർഷത്തെ ആദ്യത്തെ റിലീസ് ആയി എത്തിയ ചിത്രം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ ആയിരുന്നു. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ നേടിയ ഈ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്. നെറ്റ്ഫ്ലിക്‌സ് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുക. ഫെബ്രുവരി 23ന് ആണ് ഒടിടി റിലീസ്. ഔദ്യോഗികമായി നെറ്റ്ഫ്ലിക്‌സ് തന്നെയാണ് ഈ റിലീസ് തീയതി പുറത്തുവിട്ടിരിക്കുന്നത്.
മലയാളം കൂടാതെ ഹിന്ദി, തമിഴ് പതിപ്പുകളിലും ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തും എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. മികച്ച പ്രകടനം കൊണ്ട് മമ്മൂട്ടി തിളങ്ങിയ ചിത്രം അന്യഭാഷാ പ്രേക്ഷകർക്ക് നെറ്റ്ഫ്ലിക്‌സിലൂടെ കണ്ട് ആസ്വദിക്കാം. അശോകൻ, രമ്യാ പാണ്ഡ്യൻ, കൈനകരി തങ്കരാജ്, ടി സുരേഷ് ബാബു, ചേതൻ ജയലാല്‍, അശ്വത് അശോക്‍കുമാര്‍, സഞ്‍ജന ദിപു എന്നിവർ ആയിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്.
Nanpakal Nerathu Mayakkam arriving on Netflix on 23rd February! 🚌
Thoongama kaathu irunga! Sorry. Urangaathe kaathirikyuka! pic.twitter.com/60W5m4hvt8— Netflix India South (@Netflix_INSouth) February 18, 2023