in

“കീശ നിറച്ച് കൊടുമൺ പോറ്റിയുടെ തുടക്കം”; ‘ഭ്രമയുഗം’ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട്…

“കീശ നിറച്ച് കൊടുമൺ പോറ്റിയുടെ തുടക്കം”; ‘ഭ്രമയുഗം’ ആദ്യ ദിന കളക്ഷൻ റിപ്പോർട്ട്…

മമ്മൂട്ടിയുടെ പുതിയ ചിത്രമായ ഭ്രമയുഗം പ്രതീക്ഷ തെറ്റിച്ചില്ല എന്നാണ് ആദ്യ ദിന പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. പ്രേക്ഷകർ ചിത്രത്തിനെ കയ്യടികളോടെ സ്വീകരിച്ചത് ബോക്സോഫീസിലും പ്രതിഫലിച്ചിരിക്കുകയാണ്. ആദ്യ ദിനത്തിൽ തന്നെ കൊടുമൺ പോറ്റി കീശ നിറയ്ക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നത് ആണ് ചിത്രത്തിൻ്റെ കളക്ഷൻ റിപ്പോർട്ട്.

രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഈ ബ്ലാക്ക് ആൻ്റ് വൈറ്റ് ഹൊറർ ത്രില്ലർ ചിത്രം ആദ്യ ദിനത്തിൽ കേരളത്തിൽ നിന്ന് നേടിയത് 3.05 കോടി രൂപ ആണ്. നൂറിലധികം ലേറ്റ് നൈറ്റ് എക്സ്ട്രാ ഷോകൾ ആണ് ഇന്നലെ കേരളത്തിലെ തിയേറ്ററുകളിൽ ഭ്രമയുഗത്തിനായി ഒരുക്കിയത്. കളക്ഷൻ വർദ്ധിക്കാൻ ഇതും കാരണമായിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്ഫോമിലെ ബുക്കിംഗ് സ്റ്റാറ്റസും നല്ല സൂചനകൾ ആണ് നൽകുന്നത്. മികച്ച വീക്കെൻഡ് കളക്ഷൻ ചിത്രത്തിന് നേടാൻ ആകും എന്നത് തീർച്ച.

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം ദക്ഷിണ മലബാറിലെവിടെയോ പുഴ കടക്കാനാവാതെ കാട്ടിൽ അകപ്പെട്ട ഒരു പാണൻ (അർജുൻ അശോകൻ) വളരെ ദുരൂഹത നിറഞ്ഞ ഒരു മനയിൽ എത്തപ്പെടുന്നതും അതിനെ ചുറ്റിപ്പറ്റിയുള്ളതുമാണ് ചിത്രത്തിന്റെ കഥ. കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ച ചിത്രത്തിൽ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തി. ചിത്രത്തിന്റെ റിവ്യൂ വായിക്കാം.

Summary: Bramayugam First Day Collection

ടൊവിനോയെയും ‘അന്വേഷിപ്പിൻ കണ്ടെത്തും’ സിനിമയെയും പ്രശംസിച്ച് പ്രമുഖ സംവിധായകർ…

“ഇന്ത്യൻ സിനിമയിൽ ഇദ്ധേഹത്തെ തളക്കാൻ വേറെ ആരും ഇല്ല”, ‘ഭ്രമയുഗ’ത്തിലെ മമ്മൂട്ടി പ്രകടനത്തെ പ്രശംസിച്ച് നിർമ്മാതാവ് ബാദുഷ…