‘നേരി’ൽ മോഹൻലാലിന് ഒപ്പം പ്രിയാമണിയും…
മോഹൻലാൽ – ജിത്തു ജോസഫ് ടീം ഒന്നിക്കുന്ന ‘നേര്’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിങ്ങം ഒന്നിന് ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിൻ്റെ ഒരു പുതിയ അപ്ഡേറ്റ് ഇപ്പൊൾ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൻ്റെ താരനിരയിൽ നടി പ്രിയാമണിയും ഉണ്ടെന്നത് ആണ് അപ്ഡേറ്റ്. ചിത്രത്തിൽ താൻ ജോയിൻ ചെയ്തതായി പ്രിയാമണി തന്നെയാണ് ഒരു ചിത്രം പങ്കുവെച്ചു കൊണ്ട് സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ അറിയിച്ചിരിക്കുന്നത്.