in

വൻ മേക്കോവറിൽ സൗബിൻ, പോലീസ് വേഷത്തിൽ ബേസിൽ; ‘പ്രാവിൻകൂട് ഷാപ്പ്’ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ

വൻ മേക്കോവറിൽ സൗബിൻ, പോലീസ് വേഷത്തിൽ ബേസിൽ; ‘പ്രാവിൻകൂട് ഷാപ്പ്’ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ

അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ അൻവർ റഷീദ് നിർമ്മിച്ച് നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘പ്രാവിൻകൂട് ഷാപ്പ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ പുറത്തിറങ്ങി. രണ്ട് വ്യത്യസ്ത ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ആണ് റിലീസ് ആയിരിക്കുന്നത്. പ്രധാന വേഷങ്ങളിൽ എത്തുന്ന സൗബിൻ ഷാഹിർ, ബേസിൽ ജോസഫ് എന്നിവരാണ് ഈ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെടുന്നത്.

പോലീസ് വേഷത്തിൽ ആണ് ബേസിൽ ജോസഫിനെ കാണാൻ കഴിയുന്നത്. ചീട്ടുകൾ കൊണ്ട് അമ്മാനമാടി നരച്ച മുടിയുമായുള്ള മേക്കോവറിൽ വേറിട്ട ലുക്കിലാണ് സൗബിനുള്ളത്. ഡാർക്ക് ഹ്യൂമർ ജോണറിൽ ഒരുങ്ങുന്ന ചിത്രം എറണാകുളത്തും തൃശൂരുമായാണ് ചിത്രീകരിച്ചത്. ക്രിസ്മസ് റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും.

View this post on Instagram

A post shared by Anwar Rasheed Entertainment (@anwarrasheedentertainment)

തല്ലുമാല, ഫാലിമി, പ്രേമലു എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം വിഷ്ണു വിജയ്‌ സംഗീത സംവിധാനം നിർവ്വഹിക്കുന്നു. മലയാള സിനിമയിലെ തന്നെ വമ്പൻ വിജയമായി മാറിയ മഞ്ഞുമ്മൽ ബോയ്‌സിനു ശേഷ൦ ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്. ഫഹദ് ഫാസില്‍ നായകനായി ജിത്തു മാധവന്‍ സംവിധാനം ചെയ്യുന്ന ‘ആവേശ’ത്തിനു ശേഷം എ & എ എന്‍റർടെയ്ൻമെന്‍റ്സാണ് ‘പ്രാവിന്‍ കൂട് ഷാപ്പ്’ പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ഗാനരചന: മുഹ്‍സിൻ പരാരി, പ്രൊഡക്ഷന്‍ ഡിസൈനർ: ഗോകുല്‍ ദാസ്, എഡിറ്റര്‍: ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: അബ്രു സൈമണ്‍, സൗണ്ട് ഡിസൈനർ: വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എ.ആര്‍ അന്‍സാര്‍, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റോണക്സ്‌ സേവ്യർ, ആക്ഷൻ: കലൈ മാസ്റ്റർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിജു തോമസ്‌, എആർഇ മാനേജർ‍: ബോണി ജോർജ്ജ്, കളറിസ്റ്റ്: ശ്രീക് വാര്യർ, വിഎഫ്എക്സ്: എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്: രോഹിത് കെ സുരേഷ്, ഡിസൈന്‍സ്: ഏസ്തെറ്റിക്ക് കുഞ്ഞമ്മ, ഡിജിറ്റൽ പ്രൊമോഷൻ: സ്നേക്ക്പ്ലാന്‍റ് എൽഎൽപി, പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്സ്. പിആർഒ: ആതിര ദിൽജിത്ത്, എ.എസ് ദിനേശ്.

ദുൽഖർ സൽമാനൊപ്പം എസ് ജെ സൂര്യയും ആന്റണി വർഗീസും?; നഹാസ് ചിത്രം ഒരുങ്ങുന്നത് മെഗാ കാൻവാസിൽ

നാനിയുടെ കരിയറിലെ ഏറ്റവും ചിലവേറിയ ചിത്രവുമായി ദസറ ടീം; ‘നാനിഒഡേല 2’ ലോഞ്ച് ചെയ്തു