‘പ്രണയ വിലാസ’ത്തിൽ സൂപ്പർ ശരണ്യ താരങ്ങൾ വീണ്ടും ഒന്നിക്കുന്നു; ഫസ്റ്റ് ലുക്ക്…

കഴിഞ്ഞ വർഷം ആദ്യം തിയേറ്ററുകളിൽ സർപ്രൈസ് ഹിറ്റ് ആയ ചിത്രമായിരുന്നു സൂപ്പർ ശരണ്യ. ഗിരീഷ് എ ഡി സംവിധാനം ചെയ്ത ചിത്രത്തിൽ അനശ്വര രാജൻ, അർജുൻ അശോകൻ, മമിത ബൈജു എന്നിവർ ആയിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. ഇതേ താരനിര ഒരിക്കൽ കൂടി ഒന്നിക്കുക ആണ് മറ്റൊരു ചിത്രത്തിനായി. ‘പ്രണയ വിലാസം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആണ് അനശ്വരയും മമിതയും അർജുനും വീണ്ടും ഒന്നിക്കുന്നത്. നവഗതയായ നിഖിൽ മുരളി ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്.
മൂന്ന് പ്രധാന താരങ്ങളെ കൂടാതെ ഹക്കീം ഷാ, മനോജ് കെ യു എന്നീ താരങ്ങളെയും പോസ്റ്ററിൽ കാണാം. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് മനോജ് കെ യു. വിവേക് – അമല പോൾ ചിത്രമായ ടീച്ചറിൽ അമലയുടെ ഭർത്താവിന്റെ വേഷത്തിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ചതിന് ശേഷമാണ് ഹക്കീം ഈ ചിത്രത്തിന്റെ ഭാഗമാകുന്നത്. മിയ ആണ് ചിത്രത്തിലെ മറ്റൊരു താരം. രഞ്ജിത്ത് നായറും സിബി ചവറയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന് ജ്യോതിഷ് എം, സുനു എ വി എന്നിവർ ചേർന്ന് തിരക്കഥ രചിക്കുന്നു. ഷിനൊസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ ബിനു നെപ്പോളിയൻ ആണ്. ഷാൻ റഹ്മാൻ സംഗീതം ഒരുക്കും. ഫസ്റ്റ് ലുക്ക് പോസ്റ്റർ: