മണിരത്‌നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ ടീസർ എത്തി…

തമിഴ് സിനിമയിൽ നിന്ന് എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവന്റെ ടീസർ എത്തി. മണിരത്‌നം സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിൽ വിവിധ സൂപ്പർതാരങ്ങൾ ആണ് പുറത്തിറക്കിയത്. മലയാളത്തിൽ സൂപ്പർതാരം മോഹൻലാൽ ആണ് ടീസർ പുറത്തിറക്കിയത്.
1 മിനിറ്റ് 20 സെക്കന്റ് ദൈർഘ്യമുള്ള ടീസർ ആണ് നിർമ്മാതാക്കൾ പുറത്തുവിട്ടത്. ടീസറിലെ ഓരോ ദൃശ്യങ്ങളും ചിത്രത്തിന്റെ വമ്പൻ ക്യാൻവാസ് പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാട്ടുന്നുണ്ട്. ചിത്രത്തിലെ വമ്പൻ താരനിരയെ എല്ലാം ടീസറിൽ ഉൾപ്പെടുത്തിയിട്ടുള്ളത് ആണ് ഈ ടീസർ. കടൽ ദൃശ്യങ്ങളും യുദ്ധ രംഗങ്ങളും എല്ലാം ടീസറിൽ മിന്നിമായുന്നുണ്ട്. ടീസർ കാണാം: