in

പൊന്നിയിൻ സെൽവന് വേണ്ടി മെഗാ താരങ്ങൾ ഒന്നിക്കുന്നു; പാൻ ഇന്ത്യൻ ട്രെയിലർ ലോഞ്ച്…

പൊന്നിയിൻ സെൽവന് വേണ്ടി മെഗാ താരങ്ങൾ ഒന്നിക്കുന്നു; പാൻ ഇന്ത്യൻ ട്രെയിലർ ലോഞ്ച്…

കമൽ ഹാസൻ ചിത്രം വിക്രമിന് പിറകെ തമിഴ് സിനിമയിൽ നിന്ന് അടുത്ത ബ്രഹ്മാണ്ഡ ചിത്രമായി റിലീസിന് ഒരുങ്ങുകയാണ് പൊന്നിയിൻ സെൽവൻ. മണിരത്നം സംവിധാനം ചെയ്യുന്ന ഈ ചിത്രം താരനിരയിലും അതി സമ്പന്നമാണ്. ഈ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചും അത് പോലെ തന്നെ മെഗാ താര സമ്പന്നം ആക്കാൻ ഒരുങ്ങുകയാണ് നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ്. വിവിധ ഭാഷകളിലെ സൂപ്പർതാരങ്ങളെ കൊണ്ട് ആണ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്യിക്കുന്നത്.

മലയാളം ട്രെയിലർ ലോഞ്ച് ചെയ്യുന്നത് സൂപ്പർതാരം മോഹൻലാൽ ആണ്. ഹിന്ദിയിൽ മെഗാസ്റ്റാർ ചിരഞ്ജീവിയും തെലുങ്കിൽ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ട്രെയിലർ പുറത്തിറക്കും. തമിഴിൽ ആകട്ടെ നടിപ്പിൻ നായകൻ സൂര്യ ആണ് ട്രെയിലർ ലോഞ്ച് ചെയ്യുന്നത്. കന്നഡ ട്രെയിലർ സൂപ്പർതാരം രക്ഷിത് ഷെട്ടി പുറത്തിറക്കും. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്യുന്ന ഓരോ താരങ്ങൾക്കും നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് പ്രത്യേകം നന്ദി അറിയിച്ചു.

“ആവശ്യം ഒരു പോരാട്ടം, അവൻ ഒരു യുദ്ധം തന്നെ നൽകി”; ‘കടുവ’ റിവ്യൂ…

ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിക്കാന്‍ ‘പൊന്നിയിൻ സെൽവന്‍’; ടീസർ പുറത്ത്…