in , ,

“പറഞ്ഞേക്ക് ഞാൻ തിരിച്ചു വന്നെന്ന്”; ബാബു ആന്റണിയുടെ ‘പവർ സ്റ്റാർ’ ട്രെയിലർ…

“റോപ്പ് ഇല്ല, ഗിമ്മിക്കുകൾ ഇല്ല, റിയൽ ഫൈറ്റ്സ് മാത്രം”; ബാബു ആന്റണിയുടെ ‘പവർ സ്റ്റാർ’ ട്രെയിലർ…

90കളിൽ ആക്ഷൻ ചിത്രങ്ങളിലൂടെ തീയേറ്ററുകളിൽ അന്നത്തെ യുവതലമുറയെ ആവേശം കൊള്ളിച്ച താരമാണ് ബാബു ആന്റണി. വീണ്ടും ഒരിക്കൽ കൂടി ആ പഴയ ആക്ഷൻ കിംഗ്‌ ആയി നിറഞ്ഞാടാൻ ഒരുങ്ങുകയാണ് ബാബു ആന്റണി. ഒമർ ലുലു സംവിധാനം ചെയ്യുന്ന ‘പവർ സ്റ്റാർ’ എന്ന ചിത്രമാണ് ഇതിന് കളം ഒരുക്കുന്നത്. റിലീസിന് തയ്യാറാകുന്ന ഈ ചിത്രത്തിന്റെ ടീസർ നിർമ്മാതാക്കൾ പുറത്തിറക്കി.

90 കളിൽ ബാബു ആന്റണി പ്രത്യക്ഷപെട്ട അതേ ലുക്കിൽ ആണ് പവർ സ്റ്റാറിൽ അദ്ദേഹം എത്തുന്നത്. ചിത്രത്തിൽ റോപ്പുകളോ വയറുകളോ മറ്റ് ജിമ്മിക്സുകളോ ഒന്നും ഉപയോഗപ്പെടുത്താതെ റിയൽ ഫൈറ്റ്സ് ആയിരിക്കും ഉണ്ടാവും എന്ന് ട്രെയിലറിൽ അവകാശപ്പെടുന്നുണ്ട്. ആക്ഷൻ കിംഗ്‌ ആയി വീണ്ടും തിരിച്ചു വരുന്നതിന് സൂചിപ്പിക്കുന്ന തരത്തിൽ ഡയലോഗും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. “എല്ലാ മക്കളോടും പറഞ്ഞേക്ക് ഞാൻ തിരിച്ചു വന്നെന്ന്” എന്ന ഡയലോഗോടെ ആണ് ട്രെയിലർ അവസാനിക്കുന്നത്. ട്രെയിലർ കാണാം:

ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിക്കാന്‍ ‘പൊന്നിയിൻ സെൽവന്‍’; ടീസർ പുറത്ത്…

“ഈ പൃഥ്വിരാജിനെ കാണാൻ ആണ് വ്യക്തിപരമായി ഇഷ്ടപ്പെടുന്നത്”; ‘കടുവ’യ്ക്ക് മല്ലു സിംഗിന്റെ പ്രശംസ…