“മുഖത്ത് മുറിവുകളുമായി ഷൈൻ, ജോഡിയായി അഹാനയും”; ‘അടി’ ടീസർ…
ദുൽഖർ സൽമാൻ നിർമ്മിക്കുന്ന പുതിയ ചിത്രമായ ‘അടി’യുടെ ടീസർ പുറത്തിറങ്ങി. പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോയും അഹാന കൃഷ്ണയും ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 1 മിനിറ്റ് ദൈർഘ്യമുള്ള ടീസർ ആണ് നിർമ്മാതാക്കൾ റിലീസ് ചെയ്തിരിക്കുന്നത്. മുഖത്ത് മുറിവേറ്റ ഷൈനെയും അഹാനയേയും ആണ് ടീസറിൽ കാണാൻ കഴിയുന്നത്. ഒരു റൂമിനുള്ളിൽ ഇരുന്ന് ഇരുവരും വിവാഹിതർ ആകുന്ന പ്രതീതി ആണ് ടീസർ സൃഷ്ടിക്കുന്നത്.
ദുൽഖർ സൽമാന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ ആണ് ടീസർ പുറത്തുവന്നിരിക്കുന്നത്. രതീഷ് രവി തിരക്കഥ രചിച്ച ഈ ചിത്രം വിഷു റിലീസ് ആയി ഏപ്രിൽ 14ന് തിയേറ്ററുകളിൽ എത്തും എന്ന വിവരവും ടീസറിലൂടെ പ്രേക്ഷകരെ അറിയിച്ചിട്ടുണ്ട്. ഫയ്‌സ് സിദ്ധിഖ് ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റർ നൗഫൽ അബ്‌ദുള്ള ആണ്. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ടീസർ: